കന്നുകാലികളിലെ വന്ധ്യത നിവാരണ പദ്ധതി തുടങ്ങി
text_fieldsതൃശൂ൪: ജില്ലാ പഞ്ചായത്തിൻെറയും മൃഗസംരക്ഷണ വകുപ്പിൻെറയും തൃശൂ൪ ആത്മയുടെയും സംയുക്താഭിമുഖ്യത്തിൽ കന്നുകാലികളിലെ ‘വന്ധ്യത നിവാരണ മിഷൻ’ മണ്ണുത്തി വെറ്ററിനറി കോളജിൽ കൃഷി -മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ട൪ ഇൻചാ൪ജ് ഡോ. കെ.ജി. സുമ മുഖ്യപ്രഭാഷണം നടത്തി. എം.പി. വിൻസൻറ് എം.എൽ.എ സംബന്ധിച്ചു. ക൪ഷക൪ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. നി൪മല നി൪വഹിച്ചു. പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ അൾട്രാ സൗണ്ട് സ്കാന൪ കെ.എൽ.ഡി ബോ൪ഡ് എം.ഡി ഡോ.അനി എസ്. ദാസ് ഡെപ്യൂട്ടി ഡയറക്ട൪ ഡോ. എൻ.ആ൪. ഹ൪ഷകുമാറിന് കൈമാറി. ജില്ലാ മൃഗസംരക്ഷണ ഓഫിസ൪ ഡോ. വി. രാജൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ഷാഹു ഹാജി, ഡോ. ഫിലോമിന ഡീൻ ഇൻചാ൪ജ് വെറ്ററിനറി കോളജ്, ആത്മ പ്രോജക്റ്റ് ഡയറക്ട൪ മേഴ്സി തോമസ് എന്നിവ൪ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അനിൽ അക്കര സ്വാഗതവും ഡെപ്യൂട്ടി ഡയറക്ട൪ ഡോ. എൻ.ആ൪. ഹ൪ഷകുമാ൪ നന്ദിയും പറഞ്ഞു.കന്നുകാലികളിലെ വന്ധ്യത പരിഹരിക്കുന്നതിന് ശാസ്ത്രീയ പരിശോധനകൾ നടത്തി പരിഹാര മാ൪ഗങ്ങൾ നിശ്ചയിക്കുന്നതിനാണ് വന്ധ്യത നിവാരണ മിഷൻ പ്രവ൪ത്തിക്കുക. ഇതിൻെറ ഭാഗമായി ജില്ലയിലെ നാല് മേഖലാ ബീജാധാന കേന്ദ്രങ്ങൾ വഴി എല്ലാ പഞ്ചായത്തിലും വ൪ഷത്തിൽ നാല് ക്യാമ്പുകൾ വീതം നടത്തി വിദഗ്ധ പരിശോധനക്ക് ശേഷം വേണ്ട ചികിത്സയും മാ൪ഗനി൪ദേശങ്ങളും സൗജന്യമായി ക൪ഷകന് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.