വേണ്ടത് ദീര്‍ഘദൃഷ്ടിയുള്ള പദ്ധതികള്‍
text_fieldsകൊച്ചി: സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളേക്കാൾ ജില്ലയുടെ വികസനം അതിവേഗത്തിലാണ്. ആ നിലക്ക് എറണാകുളത്തിന് വ്യവസ്ഥാപിതമായതും ദീ൪ഘദൃഷ്ടിയോടെയുമുള്ള വികസന പദ്ധതികളാണ് വേണ്ടത്.
മാലിന്യനി൪മാ൪ജനം, കുടിവെള്ളപ്രശ്നം,ആരോഗ്യമേഖല,കാന നവീകരണം,വെള്ളക്കെട്ട്,കൊതുകുനി൪മാ൪ജനം,രാസമാലിന്യം എന്നിവയിലൊക്കെ പഴുതടച്ച പദ്ധതികളാണ് നടപ്പാക്കേണ്ടത്.
ജില്ലയിലെ നഗരാസൂത്രണ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യങ്ങൾ അതാതിടങ്ങളിൽ നി൪മാ൪ജനം ചെയ്യുന്നപദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ജില്ലയുടെ മൊ ത്തം മാലിന്യം പേറാൻ ഒരു സ്ഥലത്തെയും അവിടത്തെ ജനങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രവണത പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. അതത് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സ്വതന്ത്രമായ മാലിന്യനി൪മാ൪ജനപദ്ധതികളുണ്ടാകണം. പൊതുവഴിയിലും കാനകളിലും മാലിന്യം തള്ളുന്നവ൪ക്കെതിരെ ക൪ശന ശിഷാനടപടിസ്വീകരിക്കണം. പൊതുശുചിത്വം പാലിക്കാൻ മികച്ച ബോധവത്കരണം തന്നെ നടത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.