യഥാര്‍ഥ പ്രതികളെ കണ്ടെത്തും; കൊലക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം -തിരുവഞ്ചൂര്‍
text_fieldsതൃശൂ൪: ടി.പി.ചന്ദ്രശേഖരൻ വധത്തിലെ യഥാ൪ഥ പ്രതികളെ തന്നെയായിരിക്കും അന്വേഷണസംഘം കണ്ടെത്തുകയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കൊലക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് മന്ത്രി ആവ൪ത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാനായത് കേരള പൊലീസിൻെറ മികവ് തെളിയിക്കുന്നു. പ്രതികളെ പിടിച്ചുവെന്ന് പൊലീസും അന്വേഷണഉദ്യോഗസ്ഥ൪ക്ക് പ്രതികളെ വിട്ടുനൽകിയെന്ന് എതി൪ഭാഗവും പരസ്പരം പറഞ്ഞ് ആഘോഷിക്കുന്ന പരിപാടി നടക്കില്ല. ‘തൃശിവപേരൂ൪ സത്സംഗ്’ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊലക്ക് പിന്നിലുള്ളവരും അവരുടെ യഥാ൪ഥ ലക്ഷ്യവുമാണ് വെളിയിൽ വരേണ്ടത്. അന്വേഷണത്തിൽ പൊലീസിനുമേൽ സ്വാധീനമുണ്ടാകില്ല. കേസ് രാഷ്ട്രീയപ്രേരിതമാണോയെന്ന ആവ൪ത്തിച്ചുള്ള ചോദ്യത്തിന് നിലപാട് നേരത്തെ വ്യക്തമാക്കിയല്ലോ എന്നായിരുന്നു മറുപടി. അന്വേഷണത്തിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമം കേസന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.