വയനാട്ടില്‍ ആദിവാസി ഭൂസമരം വ്യാപിക്കുന്നു; തലപ്പുഴയിലും കുടില്‍കെട്ടല്‍ സമരം
text_fieldsതലപ്പുഴ: വയനാട്ടിലെ തലപ്പുഴയിലും നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകൾ കെട്ടി സമരം ആരംഭിച്ചു. ആദിവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് കുടിൽകെട്ടൽ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോൺഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വയനാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തിൽ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കിൽ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോൺഗ്രസാണ് നിക്ഷിപ്ത വനഭൂമി കൈയേറിയത്. പഞ്ചാരക്കൊല്ലിയിൽ ആദിവാസി ക്ഷേമ സമിതിയും കൈയേറി.
വനഭൂമികൾ വെട്ടിത്തെളിക്കുമ്പോൾ അധികൃത൪ നടപടി സ്വീകരിക്കാത്തത് വിമ൪ശങ്ങൾക്കിടയാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.