ഖസബ് ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്‍റ് റോണി മാത്യൂ വാഹനാപകടത്തില്‍ മരിച്ചു
text_fieldsമസ്കത്ത്: ഖസബ് ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റോണി മാത്യൂ (44) വാഹനാപകടത്തിൽ മരിച്ചു.
ഖസബ് എയ൪പോ൪ട്ട് റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എതിരെ വന്ന വാഹമോടിച്ചിരുന്ന ഒമാൻ സ്വദേശിയും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. 12 വ൪ഷത്തിലേറെയായി ഖസബിൽ അബ്ദുല്ല ബിൻ അലി ബിൻ ഖമീസ് ഷഹീ ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം തൃശൂ൪ ചേലക്കര വെങ്ങാനൂ൪ സ്വദേശിയാണ്. കിടങ്ങയിൽവീട്ടിൽ മാത്യുവിൻെറയും മാഗി ദേവസിയുടെയും മകനാണ്. ഭാര്യ മേരീസ് യു.എ.ഇ.യിലെ ഫുജൈറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.
മക്കൾ: അനീറ്റ, അമൽ എന്നിവ൪ ഫുജൈറ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. ഖസബ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂ൪ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്ത് ബിനു അറിയിച്ചു. സംഭവമറിഞ്ഞ് യു.എ.ഇ.യിലുള്ള ഇദ്ദേഹത്തിൻെറ ഭാര്യയും മക്കളും ഖസബിലെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.