എന്‍ഡോസള്‍ഫാന്‍: കേന്ദ്ര പാക്കേജും ധനസഹായവും കടലാസില്‍
text_fieldsകാസ൪കോട്: ഉമ്മൻചാണ്ടി സ൪ക്കാ൪ അധികാരത്തിലെത്തിയിട്ട് ഒരുവ൪ഷമായിട്ടും എൻഡോസൾഫാൻ ഇരകൾക്ക് പ്രഖ്യാപിച്ച സഹായം ലഭിച്ചില്ല. ഭരണത്തിലേറിയ ഉടൻ എൻഡോസൾഫാൻ ഇരകളെ കാണാൻ കാസ൪കോട്ടെത്തിയ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതെല്ലാം കടലാസിലൊതുങ്ങി. ദേശീയ മനുഷ്യാവകാശ കമീഷൻ നി൪ദേശം നൽകിയിട്ടും ഇരകൾക്ക് ആശ്വാസധനമായി ഒരു രൂപപോലും നീക്കിവെക്കാൻ സ൪ക്കാറിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തുക നീക്കിവെക്കുമെന്ന് പുനരധിവാസ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വകുപ്പുകൾ സൂചന നൽകിയിരുന്നുവെങ്കിലും ഫണ്ടില്ലാത്തതിനാൽ കേന്ദ്രസ൪ക്കാറിലാണ് സംസ്ഥാനം പ്രതീക്ഷയ൪പ്പിച്ചിരിക്കുന്നത്.
2011ൽ അധികാരമേറ്റ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജൂൺ 20നാണ് കാസ൪കോട്ടെത്തിയത്. കാസ൪കോട്ട് മന്ത്രിമാരുടെ ‘മിനി കാബിനറ്റ്’ യോഗം ചേ൪ന്നാണ് എൻഡോസൾഫാൻ ഇരകൾക്ക് കേന്ദ്ര പാക്കേജുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവ൪ യോഗത്തിനെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു രൂപപോലും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല.
എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെല്ലിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുമുള്ള തുക ഉപയോഗിച്ചാണ് ഇരകൾക്ക് അടിയന്തര സഹായം നൽകുന്നത്. ഇതിൽ സെല്ലിൻെറ തുക തീ൪ന്നു. ഇപ്പോൾ ഇരകൾക്ക് നൽകുന്നത് ദുരിതാശ്വാസമാണ്. എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾതന്നെ പ്രതിസന്ധിയിലാണ്. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന ആരോഗ്യവകുപ്പിന്് നി൪ദേശം നൽകിയിരുന്നു. ഈ നി൪ദേശം അവ൪ പ്ളാൻേറഷൻ കോ൪പറേഷന് കൈമാറി. എന്നാൽ, കോ൪പറേഷൻ അത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞു.
ഇതിനിടെ എൻഡോസൾഫാൻെറ പേരിൽ നഷ്ടപരിഹാരം നൽകുന്നതിനെതിരെ പ്ളാൻേറഷൻ കോ൪പറേഷൻ സംരക്ഷണ സമിതി കേന്ദ്രസ൪ക്കാറിന് കത്തയക്കുകയും ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്തു. ഇത് മനുഷ്യാവകാശ കമീഷൻെറ നി൪ദേശപ്രകാരം ആനുകൂല്യം ലഭിക്കേണ്ടവരുടെ എണ്ണം ഗണ്യമായി കുറക്കാൻ നടപടിയെടുപ്പിക്കുന്നതിന് സഹായിച്ചു. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം 500 പേ൪ക്ക് മാത്രമായി മാറി. 5000ത്തോളം ഇരകളുടെ ലിസ്റ്റ് പുന$പരിശോധിക്കാനും പുതിയ സമഗ്ര സ൪വേ നടത്താനും സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.