അറസ്റ്റ് തുടരുന്നു
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റ് തുടരുന്നു. പ്രതികൾക്ക് സിം കാ൪ഡ് എടുത്തു നൽകിയയാളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം ഗൂഢാലോചന ആരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് സിം കാ൪ഡ് എടുത്തുനൽകിയ വടകരയിലെ മൊബൈൽ ഷോപ് നടത്തിപ്പുകാരൻ അഴിയൂ൪ പുത്തൈ തയ്യിൽ എം.പി. ജാബിറാണ് (35) അറസ്റ്റിലായത്. പാനൂ൪ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗം പി. ജ്യോതി൪ബാബുവാണ് കസ്റ്റഡിയിൽ. ജാബിറിനെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അതിനിടെ, വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത സി.പി.എം കൂത്തുപറമ്പ് ഓഫിസ് സെക്രട്ടറി മാലൂ൪ സ്വദേശി സി. ബാബുവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. നേരത്തേ ബാബുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻെറ നേതൃത്വത്തിൽ ഒരു സംഘം സി.പി.എം പ്രവ൪ത്തക൪ വടകര ഡിവൈ.എസ്.പി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത് ഏറെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. അതിനിടെ, കേ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.