നേതാക്കളുടെ പങ്കിന് കൂടുതല്‍ തെളിവെന്ന് സൂചന
text_fieldsകണ്ണൂ൪: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ പങ്ക് സംബന്ധിച്ച് അറസ്റ്റിലായവരിൽനിന്ന് തെളിവുകൾ ലഭിച്ചതായി സൂചന.
കൊലപാതകത്തിന് മുന്നോടിയായി മാഹി പന്തക്കലിലെ ബാറിൽ നടന്ന ഗൂഢാലോചനയുടെ ദൃശ്യങ്ങൾ ബാറിലെ സി.സി ടി.വിയിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽനിന്നായി ഇതുവരെ 30ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ചില൪ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മൊഴി നൽകുന്നുണ്ടെങ്കിലും ഇവരെ മാറിമാറി ചോദ്യം ചെയ്തതിലൂടെ ഗൂഢാലോചന നടത്തിയവ൪ ആരാണെന്ന സൂചന പൊലീസിന് ലഭിക്കുന്നുണ്ട്. കണ്ണൂരിലെ ഉന്നത സി.പി.എം നേതാവിന് കേസുമായുള്ള ബന്ധം അന്വേഷിക്കാനാണ് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ സംഭവത്തിനു മുമ്പ് കണ്ണൂരിലെത്തി പാ൪ട്ടിയുടെ ഉന്നത നേതാവിനെ കണ്ടതായും ഇത് കോഴിക്കോട് ജില്ലയിലെ നേതാവിൻെറ നി൪ദേശപ്രകാരമായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾക്കും നേതാക്കൾക്കും ഇടയിൽ പ്രവ൪ത്തിച്ചത് രാമചന്ദ്രനാണെന്നാണ് സൂചന.
ചൊക്ളി പള്ളിക്കുനിയിൽ വെച്ചാണ് ക്വട്ടേഷൻ സംഘത്തിന് പ്രതിഫലത്തുകയുടെ അഡ്വാൻസ് കൈമാറിയതെന്നും പൊലീസിന് വിവരം ലഭിച്ചു.
പന്തക്കലിലെ ബാറിൽ സ്ഥാപിച്ച 18 സി.സി ടി.വി കാമറകളിൽനിന്നാണ് അന്വേഷണസംഘം ഗൂഢാലോചന നടത്തുന്നതിൻെറ ദൃശ്യങ്ങൾ ശേഖരിച്ചത്. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ,

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.