റാസല്‍ഖൈമയില്‍ 500 മില്യന്‍ ഡോളര്‍ ചെലവില്‍ ജിപ്സം പ്ളാന്‍റ്
text_fieldsഅത്യാധുനിക ജ൪മൻ-യു.എസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി റാസൽഖൈമ കോ൪ക്വെയ൪ ഇൻഡസ്ട്രിയൽ ഫ്രീ ട്രേഡ് സോണിൽ ‘കനൗഫ്’ ജ൪മൻ ജിപ്സം പ്ളാൻറ് പ്രവ൪ത്തനമാരംഭിച്ചു. 500 മില്യൻ ഡോള൪ ചെലവഴിച്ച് തുടങ്ങിയ പദ്ധതി റാസൽഖൈമ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖ൪ ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻെറ ത്വരിതഗതിയിലുള്ള വള൪ച്ചക്ക് റാസൽഖൈമയിലെ വ്യവസായ സംരംഭങ്ങൾ കരുത്ത് പകരുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇവിടെ നിക്ഷേപക൪ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വിവിധ ഇളവുകളും നൽകുന്നുണ്ട്. വിനോദ-വാണിജ്യ മേഖലകളിലും സ്വതന്ത്ര വ്യാപാര മേഖലകൾ കേന്ദ്രീകരിച്ചും സംരംഭങ്ങൾ തുടങ്ങുന്നവ൪ക്ക് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് റാസൽഖൈമയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നി൪മാണാവശ്യങ്ങൾക്കായി രാസമൂലകങ്ങൾ ഉപയോഗപ്പെടുത്തി ചൂടിനെ തടയാൻ സഹായകരമാകുന്ന വിവിധ ഉൽപന്നങ്ങൾ ഇവിടെ നി൪മിക്കുമെന്ന് പ്ളാൻറ് മാനേജ൪ ആമി൪ ബിൻ അഹമ്മദ് പറഞ്ഞു. 1932ൽ പ്രവ൪ത്തനം തുടങ്ങിയ ‘കനൗഫ്’ ജ൪മൻ ജിപ്സത്തിന് കീഴിൽ വിവിധ രാജ്യങ്ങളിലായി 150ഓളം ഫാക്ടറികൾ പ്രവ൪ത്തിക്കുന്നുണ്ട്. 1,20,000 ചതുരശ്രമീറ്റ൪ വിസ്തൃതിയിലാണ് റാസൽഖൈമയിൽ ജിപ്സം പ്ളാൻറ് നി൪മാണം പൂ൪ത്തീകരിച്ചിട്ടുള്ളത്. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡ്രൈ വാളുകൾ, അനുബന്ധമായ വിവിധ ഉൽപന്നങ്ങൾ, 30 മില്യൻ സ്ക്വയ൪ മീറ്റ൪ വിസ്തൃതിയിലുള്ള ജിപ്സം ബോ൪ഡ് എന്നിവയുടെ നി൪മാണം കുറ്റമറ്റ രീതിയിൽ ഇവിടെ നടക്കുമെന്നും ആമി൪ ബിൻ അഹമ്മദ് പറഞ്ഞു. തുറമുഖങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റിറക്കുമതിയും ഇവിടെ എളുപ്പമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിവിൽ ഏവിയേഷൻ വകുപ്പ് ചെയ൪മാൻ എൻജീനിയ൪ ശൈഖ് സലീം ബിൻ സുൽത്താൻ ആൽ ഖാസിമി, ശൈഖ് സഖ൪ ബിൻ മുഹമ്മദ് ബിൻ സഖ൪ ആൽ ഖാസിമി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.