കത്തിമുനയില്‍ മണിക്കൂറുകള്‍; നടുക്കം മാറാതെ വസന്തകുമാരിയും കാര്‍ത്തികയും
text_fieldsമാരാരിക്കുളം: മണിക്കൂറുകൾ കവ൪ച്ചാസംഘത്തിൻെറ കത്തിമുനയിൽനിന്നതിൻെറ നടുക്കത്തിലാണ് വസന്തകുമാരി ടീച്ചറും മരുമകൾ കാ൪ത്തികയും. വെള്ളിയാഴ്ച പുല൪ച്ചെ ഒന്നിനാണ് മാരാരിക്കുളം പ്രദേശത്തെ നടുക്കിയ കവ൪ച്ച അരങ്ങേറിയത്. മാരാരിക്കുളം വടക്ക് ഒമ്പതാം വാ൪ഡ് മിച്ചാരംവെളി വസന്തവിഹാറിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് മോഷ്ടാക്കൾ വൈദ്യുതിയും ഫോണും വിച്ഛേദിച്ച് മണിക്കൂറുകൾ വിഹരിച്ചത്.
പുരുഷന്മാ൪ വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മോഷ്ടാക്കൾ വസന്തകുമാരിയുടെയും കാ൪ത്തികയുടെയും മുഴുവൻ ആഭരണങ്ങളും അലമാരയിൽനിന്ന് സ്വ൪ണവും പണവും മൊബൈൽഫോണുകളും അപഹരിച്ചത്. 22 പവൻെറ സ്വ൪ണാഭരണങ്ങളാണ് കവ൪ച്ചാസംഘം ഊരിയത്. പണമായി 38,000 രൂപയും.
രാധാകൃഷ്ണൻ നായരും മകനും കാ൪ത്തികയുടെ ഭ൪ത്താവുമായ രാഗേഷും വീട്ടിൽ ഇല്ലെന്ന് അറിയാവുന്നവരാണ് കവ൪ച്ച നടത്തിയതെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. അമ്മയുടെ മരണത്തെത്തുട൪ന്ന് രാധാകൃഷ്ണൻ നായ൪ കണിച്ചുകുളങ്ങരയിലെ കുടുംബവീട്ടിലായിരുന്നു. രാഗേഷിൻെറ സഹോദരൻ പ്രദേഷ് ചെന്നൈയിലാണ്. രാഗേഷ് അമേരിക്കയിലും. മൂന്നുമാസംമുമ്പ് നി൪മിച്ച ഇരുനില വീട്ടിലാണ് വസന്തകുമാരിയും മരുമകളും താമസം. രണ്ടാഴ്ച മുമ്പായിരുന്നു രാഗേഷിൻെറയും കാ൪ത്തികയുടെയും വിവാഹം.
താഴത്തെ നിലയിൽ ഉറങ്ങിയ ഇവ൪ അടുക്കളവാതിൽ പൊളിക്കുന്ന ശബ്ദംകേട്ടാണ് ഉണ൪ന്നത്. ടോ൪ച്ചുവെട്ടത്തിലാണ് മോഷ്ടാക്കളെ കണ്ടത്. ഉടൻ അവരുടെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് വസന്തകുമാരിയുടെ തലക്കടിച്ചു.
തുട൪ന്ന് താലിമാല ഉൾപ്പെടെ കാ൪ത്തികയിൽനിന്നും വസന്തകുമാരിയിൽനിന്നും ഊരിവാങ്ങി. മുഹമ്മ എ.ബി വിലാസം ഹയ൪സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് വസന്തകുമാരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.