യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി ലോകത്തിന് ഭീഷണി -ഒബാമ
text_fieldsക്യാമ്പ് ഡേവിഡ്: യൂറോസോണിൽ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധി ലോകത്തിനുതന്നെ ഭീഷണിയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. മെറിലൻഡിലെ ക്യാമ്പ് ഡേവിഡിൽ ജി 8 ഉച്ചകോടിയുടെ സമാപന ദിനം സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രസ്്താവിച്ചത്. എന്നാൽ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സാമ്പത്തിക വള൪ച്ചക്കുമായി യൂറോപ്യൻ യൂനിയൻ കൈകൊണ്ട സാമ്പത്തിക അച്ചടക്ക നടപടികളെ അദ്ദേഹം പ്രശംസിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ചെലവു ചുക്കൽ നടപടികളിലൂടെ പ്രതിസന്ധിയെ അതിജീവിക്കുന്നത് ഏറെ ക്രിയാത്മകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി ച൪ച്ച നടത്തിയ ഒബാമ മേഖലയിൽ കൂടുതൽ സാമ്പത്തിക അച്ചടക്കത്തിന് സമ്മ൪ദം ചെലുത്തിയതായും റിപ്പോ൪ട്ടുണ്ട്. രണ്ട് ദിവസത്തെ ജി 8 ഉച്ചകോടി യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളുമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടതെങ്കിലും ഇറാൻ, അഫ്ഗാനിസ്താൻ, ഊ൪ജ-ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ച൪ച്ച ചെയ്യപ്പെട്ടു.
ഇറാനെതിരായ ഉപരോധം നിലനി൪ത്തിക്കൊണ്ടുതന്നെ മേഖലയിൽനിന്ന് എണ്ണക്കയറ്റുമതിയെക്കുറിച്ച് ഉച്ചകോടിയിൽ തയാറാക്കപ്പെട്ട ക്യാമ്പ് ഡേവിഡ് പ്രഖ്യാപനത്തിൽ പരാമ൪ശമുണ്ട്. ഇറാനുമായി ആണവ ച൪ച്ചകൾക്ക് ജി 8 രാജ്യങ്ങൾ സന്നദ്ധമാണെന്നും പ്രഖ്യാപനത്തിലുണ്ട്. ആഫ്രിക്കൻ നേതാക്കളുമായി ചേ൪ന്ന് പുതിയ ഭക്ഷ്യ സുരക്ഷാപദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.