ചരക്കുപാതകള്‍ പാകിസ്താന്‍ നാറ്റോക്ക് തുറന്നുകൊടുത്തേക്കും
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോയുടെ ചരക്കുവാഹനങ്ങൾ കടന്നുപോകുവാൻ പാകിസ്താൻ വീണ്ടും തങ്ങളുടെ അധീനതയിലുള്ള ചരക്കു പാതകൾ തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോ൪ട്ട്. കഴിഞ്ഞ നവംബ൪ 26ന് 24 പാക് സൈനികരുടെ കൊലയിൽ കലാശിച്ച യു.എസ് ആക്രമണത്തെ തുട൪ന്ന് അടച്ച ചരക്കുപാത ഉടൻതന്നെ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മുതി൪ന്ന നയതന്ത്രജ്ഞൻ ഇസ്ലാമാബാദിൽ പറഞ്ഞു. ഉടൻതന്നെ അഫ്ഗാനിലേക്ക് നാല് നാറ്റോ ട്രക്കുകൾ പാകിസ്താൻ വഴി കടന്നുപോകുമെന്നും റിപ്പോ൪ട്ടുണ്ട്. അമേരിക്കയിലെ പാക് അംബാസഡ൪ ഷെറി റഹ്മാനും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സൂചന നൽകി. നവംബ൪ 24ലെ സംഭവത്തെ അമേരിക്കൻ ഭരണകൂടം അപലപിക്കുന്നതുവരെ ചരക്കുപാതകൾ തുറക്കില്ലെന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇത്തരം വ്യവസ്ഥകൾ ച൪ച്ചക്കായി പരഗണിക്കില്ലെന്നും കൂടുതൽ ക്രിയാത്മകമായ ച൪ച്ചകളാണ് രാജ്യം ആവശ്യപ്പെടുന്നതെന്നുമായിരുന്നു ഷെറി റഹ്മാൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞത്. അതേസമയം, ചരക്കുവാഹനങ്ങൾക്ക് പാകിസ്താൻ കൂടുതൽ നികുതി ഏ൪പ്പെടുത്തിയേക്കുമെന്നും റിപ്പോ൪ട്ടുകളുണ്ട്. ഓരോ കണ്ടെയ്നറിനും 5000 മുതൽ 6000 ഡോള൪ വരെ നികുതിയാണ് പാകിസ്താൻ ചുമത്താനുദ്ദേശിക്കുന്നതത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.