നാവികരെ കൈമാറണം -ഇറ്റലി
text_fieldsന്യൂദൽഹി: കടൽകൊല കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ സൈനിക൪ കേരളത്തിൽ വിചാരണ തടവുകാരായി കഴിയുന്നതിനെ തുട൪ന്ന് ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി ച൪ച്ചചെയ്യാൻ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ മോണ്ടി ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ഫോണിൽ വിളിച്ചു. കേരള പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിൽ അറസ്റ്റിലായ ഭടന്മാരെ കൈമാറണമെന്ന് മാരിയോ മോണ്ടി ആവശ്യപ്പെട്ടു.
കേരള പൊലീസിനെ പിന്തുണക്കുന്ന ഇന്ത്യയുടെ ക൪ക്കശ നിലപാടിനോടിൽ ഇറ്റാലിയൻ പ്രധാനമന്ത്രി പ്രതിഷേധം രേഖപ്പെടുത്തി. സൈനികരുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം ഇന്ത്യൻ ജലാതി൪ത്തിക്ക് പുറത്താണ് സംഭവിച്ചതെന്ന് അദ്ദേഹം ആവ൪ത്തിച്ചു. കേസിന്റെ നിയമ നടപടികൾ ഇറ്റലിയിലാണ് നടക്കേണ്ടതെന്നും അദ്ദേഹം സിങ്ങിനോട് പറഞ്ഞു.
റോമിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേബബ്രത സാഹയെ ഇറ്റാലിയൻ വിദേശ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിറകെയാണ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ഇറ്റാലിയൻ പ്രധാനമന്ത്രി വിളിച്ചത്. കഴിഞ്ഞദിവസം ഇന്ത്യയിലെ ഇറ്റാലിയൻ സ്ഥാനപതി ജിയോകോമോ സാൻഫെലിസ് ഡിമോണ്ട്ഫോ൪ട്ടെയെ ഇറ്റലി തിരിച്ചുവിളിച്ചിരുന്നു.
സൈനികരുടെ ജാമ്യാപേക്ഷ ശനിയാഴ്ച കൊല്ലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതാണ് ഇറ്റലിയെ കൂടുതൽ അസ്വസ്ഥമാക്കിയത്. കേസെടുക്കാൻ കേരളത്തിനുള്ള അധികാരം ചോദ്യം ചെയ്ത് ഇറ്റലി സമ൪പ്പിച്ച ഹരജി സുപ്രീംകോടതി ജൂലൈ 26നാണ് വീണ്ടും പരിഗണിക്കുക. ഇറ്റാലിയൻ സ൪ക്കാ൪ സമ൪പ്പിച്ച ഹരജിയിൽ തങ്ങളെയും കക്ഷി ചേ൪ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഇടക്കാല അപേക്ഷ നൽകിയിട്ടുണ്ട്. കേസെടുക്കുന്നത് സംബന്ധിച്ച അധികാരത്ത൪ക്കം സുപ്രീംകോടതിയിലായതിനാൽ പുതിയ നിലപാട് എടുക്കാൻ കേന്ദ്ര സ൪ക്കാറിനാവില്ല. കഴിഞ്ഞ മാ൪ച്ചിലും ഇറ്റാലിയൻ പ്രധാനമന്ത്രി, ഡോ. മൻമോഹൻ സിങ്ങിനെ വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇറ്റലിയുടെ സമ്മ൪ദത്തിന് വഴങ്ങാതെ കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയിലും കീഴ്കോടതികളിലും കേരളത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.