പ്രതിഷേധങ്ങള്‍ക്കിടെ നാറ്റോ ഉച്ചകോടിക്ക് തുടക്കം
text_fieldsഷികാഗോ: നാറ്റോയുടെ അഫ്ഗാൻ അധിനിവേശത്തിൻെറ ഭാഗധേയം തീരുമാനിക്കപ്പെടുന്ന നി൪ണായക ദ്വിദിന ഉച്ചകോടി കനത്ത പ്രതിഷേധങ്ങൾക്കിടെ ഷികാഗോയിൽ തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസമായി ഷികാഗോ, ഇലനോയ്് എന്നിവിടങ്ങളിൽ നാറ്റോ വിരുദ്ധ പ്രതിഷേധസമരങ്ങൾ നടക്കുകയാണ്. ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് മൂന്ന് പ്രക്ഷോഭകരെ കഴിഞ്ഞ ദിവസം ഷികാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേഖലയിൽ കൂടുതൽ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായും റിപ്പോ൪ട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡൻറ് ഒബാമ, ഫ്രാൻസിൻെറ പുതിയ പ്രസിഡൻറ് ഫ്രാങ്സ്വാ ഓലൻഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാ൪ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 2014ന്ശേഷം അഫ്ഗാനിൽനിന്നും നാറ്റോ പിൻവാങ്ങിയതിന്് ശേഷമുള്ള കാര്യങ്ങളുടെ തീരുമാനമുണ്ടാകും. ഉച്ചകോടിക്കായി അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായി കഴിഞ്ഞ ദിവസംതന്നെ ഷികാഗോയിലെത്തിയിട്ടുണ്ട്. നാറ്റോ പിൻമാറ്റത്തിന് ശേഷം അഫ്ഗാൻ സുരക്ഷാ സേനയുടെ പ്രവ൪ത്തനത്തിനായി പ്രതിവ൪ഷം 4.1 ബില്യൻ ഡോള൪ അനുവദിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചേക്കും. ഇതിൽ പകുതി തുക അമേരിക്ക വഹിക്കുമെന്ന് റിപ്പോ൪ട്ടുകളുണ്ട്്. ഫ്രഞ്ച് സൈനിക പിന്മാറ്റം പ്രസിഡൻറ് ഓലൻഡ് ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വ൪ഷം അവസാനത്തോടെ ഫ്രാൻസിൻെറ സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങുമെന്ന് നേരത്തേ റിപ്പോ൪ട്ടുകളുണ്ടായിരുന്നു.
അഫ്ഗാനിലേക്കുള്ള നാറ്റോയുടെ ചരക്കു പാതകൾ പാകിസ്താൻ വീണ്ടും തുറന്നുകൊടുക്കുമെന്ന വാ൪ത്തകൾക്കിടെ പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരിയും ഷികാഗോയിലെത്തിയിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചകോടിയിൽ അദ്ദേഹം സംസാരിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറനുമായും അദ്ദേഹം ച൪ച്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.