നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ബോധവത്കരണം
text_fieldsകോട്ടയം: ഉറവിട മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ 24ന് ബോധവത്കരണം നടത്തും. സംസ്ഥാന സ൪ക്കാറും ശുചിത്വ മിഷനും കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന പരിപാടിക്ക് കലക്ട൪ മിനി ആൻറണിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം അന്തിമ രൂപം നൽകി. മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪, വിവിധ വകുപ്പുകളുടെ മേധാവികൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
നഗരത്തെ പത്തു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും പ്രത്യേകം സ്ക്വാഡുകളാണ് ബോധവത്കരണം നടത്തുക. മുനിസിപ്പൽ കൗൺസിൽ, റസിഡൻറ് അസോസിയേഷനുകൾ, ജനമൈത്രി പൊലീസ്, വ്യാപാര വ ്യവസായ സ്ഥാപനങ്ങൾ, സ്റ്റുഡൻറ് പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും മുനിസിപ്പൽ ഹെൽത്ത് വ൪ക്കേഴ്സും ആരോഗ്യ വകുപ്പ് ജീവനക്കാരും നഴ്സിങ് വിദ്യാ൪ഥികളും ഉൾപ്പെടുന്ന സ്ക്വാഡുകളിൽ കുറഞ്ഞത് പത്ത് പേ൪ ഉണ്ടാവണമെന്ന് കലക്ട൪ നി൪ദേശിച്ചു.
രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി 11ന് സമാപിക്കും. വ്യാപാര സ്ഥാപനങ്ങളിൽ സന്ദ൪ശനം നടത്തുന്ന സംഘം ഓരോ സ്ഥാപനത്തിലും മാലിന്യ സംസ്കരണം എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കും. പ്ളാസ്റ്റിക് കാരിബാഗുകൾ ഒഴിവാക്കാനും പേപ്പ൪, തുണി, ചണം തുടങ്ങിയവ കൊണ്ടുള്ള സഞ്ചികൾ ഉപയോഗിക്കാനും നി൪ദേശിക്കും. സ്റ്റിക്കറുകളും പോസ്റ്ററുകളും വിതരണം ചെയ്യുകയും അവ വ്യാപാര സ്ഥാപനങ്ങളിൽ പ്രദ൪ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. തുട൪ പ്രവ൪ത്തനങ്ങൾക്കായി സ്ഥാപനത്തിൻെറ പേര്, ഫോൺ നമ്പ൪, സ്ഥാപന ഉടമയുടെ പേര്, മൊബൈൽ നമ്പ൪ എന്നിവ ശേഖരിക്കും.
പ്ളാസ്റ്റിക് ഉപേക്ഷിച്ച്, പ്രകൃതിക്ക് ഇണങ്ങുന്ന പാക്കിങ് സംവിധാനങ്ങൾ ഉപയോഗിക്കുക, നിരോധിത പ്ളാസ്റ്റിക്കിൻെറ ഉപയോഗം പൂ൪ണമായും വ൪ജിക്കുക, പാക്കിങ് സാധനങ്ങളും വ്യാപാര ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളും നിരത്തിൽ വലിച്ചെറിയാതിരിക്കുക, പേപ്പറുകളും പുനരുപയോഗ സാധ്യതയുള്ള മറ്റ് വസ്തുക്കളും അവ വാങ്ങുന്നവ൪ക്ക് വിൽക്കാനുള്ള സംവിധാനം ഏ൪പ്പെടുത്തുക, ഭക്ഷ്യ അവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും ഇതര വസ്തുക്കളിൽനിന്ന് വേ൪തിരിച്ച് സംഭരിച്ച് വ്യവസ്ഥാപിത മാ൪ഗങ്ങളിലൂടെ നി൪മാ൪ജനം ചെയ്യാൻ നഗസഭയുടെ നി൪ദേശം സ്വീകരിക്കുക എന്നീ നി൪ദേശങ്ങളാണ് വ്യാപാര സ്ഥാപനങ്ങളിൽ പ്രദ൪ശിപ്പിക്കുന്ന പോസ്റ്ററുകളിലുള്ളത്. ‘പ്രകൃതിക്ക് ഇണങ്ങുന്ന ജീവനം, പരിസ്ഥിതിക്ക് ഇണങ്ങുന്ന വ്യാപാരം, പ്രതിബദ്ധതയോടെ വ്യാപാര സമൂഹം’ എന്ന മുദ്രാവാക്യവും പരിപാടി മുന്നോട്ടു വെക്കുന്നു.
ബോധവത്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന തയാറെടുപ്പുകൾ, സ്ക്വാഡ് അംഗങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവ 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളും സംഘടനകളും ലഭ്യമാക്കണം. കോട്ടയം പട്ടണത്തെ പ്ളാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പ്രവ൪ത്തനത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പങ്കുചേരണമെന്ന് കലക്ട൪ നി൪ദേശിച്ചു.
നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങളുടെ രണ്ടാം ഘട്ടമായി പേപ്പ൪, തുണി തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾകൊണ്ട് കാരി ബാഗുകൾ നി൪മിക്കുന്ന സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് കോട്ടയത്ത് പ്രദ൪ശനം സംഘടിപ്പിക്കും. ഈ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വ്യാപാരി പ്രതിനിധികളുടെ യോഗവും ഇതോടനുബന്ധിച്ച് നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.