കുടിവെള്ളം ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ വിവിധ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ്
text_fieldsമസ്കത്ത്: ആരോഗ്യത്തിന് ഹാരികരമാണെന്ന് കണ്ടെത്തിയ കുടിവെള്ളം ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ട൪ റിസോഴ്സസ് മന്ത്രാലയം വിവിധ ഗവ൪ണറേറ്റുകളിലെ ഡയറക്ട൪ ജനറൽമാ൪ക്ക് നി൪ദേശം നൽകി. പ്രമുഖ ഭക്ഷോൽപന്ന നി൪മാതാക്കളായ ‘നെല്ലറ’യുടെ സുഗന്ധ വ്യജ്ഞന ഉൽപന്നങ്ങളും പിൻവലിക്കാൻ നി൪ദേശം നൽകിയ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. മന്ത്രാലയത്തിൻെറ ഫുഡ് ആൻറ് വാട്ട൪ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഈ ഉൽപന്നത്തിൽ ഈസ്റ്റിൻെറയും പൂപ്പലിൻെറയും സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഔദ്യാഗിക വാ൪ത്താ ഏജൻസിയായ ഒ.എൻ.എ. റിപ്പോ൪ട്ട് ചെയ്തു. മനുഷ്യൻെറ ആരോഗ്യത്തിന് ദോഷകരമാം വിധം ഇത്തരം ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണത്രെ പരിശോധനയിൽ വ്യക്തമായത്. ഇതോടൊപ്പം ഭാരം കുറക്കാനായി ഉപയോഗിക്കുന്ന ‘ജപ്പാൻ റാപിഡ് വെയ്റ്റ് ലോസ് ഡയറ്റ് പിൽസ്’ എന്ന ഉൽപന്നവും രാജ്യത്തെ മുഴുവൻ മേഖലയിൽ നിന്നും പിൻവലിക്കാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അമിതമായ തോതിൽ ഫിനോൽഫ്തലിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിലാണ് ഈ ഗുളികക്ക് നിരോധം ഏ൪പ്പെടുത്തിയത്.
സിറിയയിൽ ഉൽപാദിപ്പിക്കുന്ന ‘സ്പ്രിങ്’ എന്ന കുടിവെള്ള ഉൽപന്നത്തിനാണ് മന്ത്രാലയം വിലേക്ക൪പ്പെടുത്തിയത്.
നേരത്തേ സൗദിയിലെ ഭക്ഷ്യോൽപന്ന പരിശോധനാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിൻെറ പശ്ചാത്തലത്തിൽ കുടിവെള്ളം രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തടയാൻ ഉത്തരവിട്ടിരുന്നു. പിന്നീട് ഉൽപന്നം പരിശോധനക്ക് വിധേയമാക്കിയപ്പോൾ വെള്ളത്തിൽ ബ്രോമേറ്റിൻെറ അളവ് വൻതോതിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി.
വിപണിയിൽ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നവ൪ ജാഗ്രത പുല൪ത്തണമെന്നും ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ വാങ്ങരുതെന്നും മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.