ജോലിയില്‍ തിരിച്ചെടുക്കാനുള്ളവരുടെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണം: ബി.സി.സി.ഐ
text_fieldsമനാമ: കഴിഞ്ഞ വ൪ഷം രാജ്യത്തുണ്ടായ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരിൽ തിരിച്ചെടുക്കാൻ ബാക്കിയുള്ളവരുടെ വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന് ബഹ്റൈൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിവിധ കമ്പനികളോട് ആവശ്യപ്പെട്ടു. ചേംബറിൻെറ ആവശ്യത്തോട് ക്രിയാത്മകമായി സഹകരിക്കണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ പറഞ്ഞു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ലേബ൪ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയെ പ്രതിനിധീകരിച്ചാണ് മന്ത്രി പങ്കെടുത്തത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ന്യായമായ ആവശ്യം അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ കവ൪ന്നെടുക്കാൻ അനുവദിക്കുകയില്ല. പിരിച്ചുവിടപ്പെട്ട കമ്പനികളിൽ ചിലത് തങ്ങളുടെ ജീവനക്കാരെ ഇനിയും തിരിച്ചെടുക്കാൻ ബാക്കിയുണ്ട്. ഇത്തരം കമ്പനികൾ എത്രയും പെട്ടെന്ന് പിരിച്ചുവിടപ്പെട്ടവരുടെ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചേംബ൪ ഓഫ് കോമേഴ്സിൻെറ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടാൻ വിവിധ കമ്പനികൾ സൗമനസ്യം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.