ഉസാമയെ പിടികൂടാന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33 വര്‍ഷം തടവ്
text_fieldsഇസ്ലാമാബാദ്: ഉസാമ ബിൻലാദിനെ പിടികൂടാൻ സി.ഐ.എയെ സഹായിച്ച പാകിസ്താൻ ഡോക്ട൪ ശകീൽ അഫ്രീദിക്ക് 33 വ൪ഷം കഠിന തടവ്. ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ ഗോത്ര നിയമം അനുസരിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചത്. അഫ്രീദിയെ പെഷാവറിലെ ജയിലിലേക്ക് അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
സി.ഐ.എ നി൪ദേശപ്രകാരം ബിൻലാദിനെ പിടികൂടാനായി വ്യാജ വാക്സിൻ കേന്ദ്രം ആബട്ടാബാദിൽ ശകീൽ അഫ്രീദി നടത്തിയിരുന്നു. പ്രദേശത്ത് താമസിക്കുന്ന ബിൻലാദിന്റെ കുടുംബാംഗങ്ങളുടെ ആരുടെയെങ്കിലും ഡി.എൻ.എ സാമ്പിൾ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം. ബിൻലാദിൻ കൊല്ലപ്പെട്ട റെയ്ഡിനെക്കുറിച്ച് അന്വേഷണം നടത്തുന്ന കമീഷനാണ് ശകീൽ അഫ്രീദിയെ രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്തത്. ഗോത്രനിയമ പ്രകാരമാണ് ശകീൽ അഫ്രീദിക്ക് ശിക്ഷ വിധിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പല നിയമങ്ങളും ഇപ്പോഴും പാക് ഗോത്ര മേഖലകളിൽ പ്രാബല്യത്തിലുണ്ട്.
അൽഖാഇദ തലവൻ ഉസാമ ബിൻലാദിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിച്ച ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചത് അഫ്രീദിയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോൺ പെനേറ്റ സമ്മതിച്ചിരുന്നു. അതേസമയം, അഫ്രീദിയെ സ്വതന്ത്രമാക്കണമെന്നും അദ്ദേഹത്തെ അമേരിക്കയിൽ ജീവിക്കാൻ അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.