നട്ടെല്ല് തകര്‍ന്ന് ദുരിതപ്പായയില്‍ ബഷീര്‍
text_fieldsമുക്കം: നട്ടെല്ല് തക൪ന്നുകിടപ്പിലാണ് കാരശ്ശേരി കറുത്തപറമ്പ് വേനപ്പാറ നാലുസെൻറ് കോളനിയിലെ സി.പി. മുഹമ്മദ് ബഷീ൪. ഇദ്ദേഹത്തിൻെറ ചികിത്സക്കായി നാട്ടുകാ൪ സമിതി രൂപവത്കരിച്ചു. കുടുംബത്തിൻെറ താങ്ങായിരുന്ന ഇദ്ദേഹം ജെ.സി.ബി അപകടത്തെതുട൪ന്ന് എട്ടുമാസമായി ദുരിതപ്പായയിലാണ്. അരക്കുതാഴെ ചലനശേഷിയറ്റ അവസ്ഥയിൽ പ്രാഥമികാവശ്യങ്ങൾവരെ അറിയുന്നില്ല. ഭാര്യ സുഹ്റയും പറക്കമുറ്റാത്ത മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിൻെറ നിത്യവൃത്തിയും ചികിത്സയും സന്മനസ്സുകളുടെ സഹായത്തിലാണ്. മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയറിൻെറ സാന്ത്വന ചികിത്സയും ആശ്വാസമേകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ.
ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താനാകുമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ട൪ പ്രതീക്ഷ നൽകിയതിനെ തുട൪ന്നാണ് ഈ 50കാരനെ രക്ഷപ്പെടുത്താൻ സമിതി രൂപവത്കരിച്ചത്. ചെലവേറിയ ശസ്ത്രക്രിയ വേഗത്തിൽ നടത്താൻ സമിതി കാരുണ്യം തേടുകയാണ്. കാരശ്ശേരി സ൪വീസ് സഹകരണ ബാങ്ക് മുക്കം ഹെഡ് ഓഫിസിൽ 19884 നമ്പ൪ അക്കൗണ്ട് ആരംഭിച്ചു. ഭാരവാഹികൾ: കെ.പി. മുഹമ്മദ് മാസ്റ്റ൪ (ചെയ൪.), പി.ടി. അഹമ്മദ് (കൺ.), ടി.പി. യൂസുഫ് (ട്രഷ.).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.