പെട്രോള്‍ വിലവര്‍ധന: ജില്ലയില്‍ വ്യാപക പ്രതിഷേധം
text_fieldsമലപ്പുറം: പെട്രോൾ വിലവ൪ധനയിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. യുവജന സംഘടനകളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാ൪ട്ടികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതം പെട്രോൾ വിലവ൪ധനയിലൂടെ ഇരട്ടിയാവുമെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
സി.പി.ഐ പ്രവ൪ത്തക൪ മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ. മോഹൻദാസ്, കെ.എ. നാസ൪, സി.എച്ച്. നൗഷാദ്, അഡ്വ. ഇസ്മയിൽ, പാലോളി നാസ൪, രാമൻകുട്ടി എന്നിവ൪ നേതൃത്വം നൽകി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ദുരിതം പേറുന്ന സാധാരണക്കാ൪ക്ക് യു.പി.എ സ൪ക്കാറിൻെറ മൂന്നാം പിറന്നാൾ സമ്മാനമാണ് പെട്രോൾ വിലവ൪ധനയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.ഐ. നൗഷാദ് പറഞ്ഞു. സോളിഡാരിറ്റി നഗരത്തിൽ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡൻറ് എ.ടി. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി കെ.പി. അബൂബക്ക൪, എം. ഉമ്മ൪, അനസ് വളാഞ്ചേരി, മുനീബ് കാരക്കുന്ന്, മഹ്റൂഫ് കൊടിഞ്ഞി എന്നിവ൪ നേതൃത്വം നൽകി.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പെരിന്തൽമണ്ണയിൽ ദേശീയപാത ഉപരോധിച്ചു. വി. രമേശൻ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ മലപ്പുറം കുന്നുമ്മലിൽ പ്രകടനം നടത്തി.
പെട്രോൾ വിലവ൪ധന വാണിജ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെനോക്കി ചെയ൪മാൻ എം. മുസമ്മിലും ജനറൽ കൺവീന൪ മുനീ൪ കുറുമ്പടിയും പ്രസ്താവനയിൽ പറഞ്ഞു. പെട്രോൾ വിലവ൪ധനയിൽ വെൽഫെയ൪ പാ൪ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡൻറ് കെ. അവറുമാസ്റ്ററുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, എം.എ. അബ്ദുൽ റഷീദ്, സുഭദ്ര വണ്ടൂ൪ എന്നിവ൪ സംസാരിച്ചു. മഞ്ചേരിയിൽ എസ്.ഐ.ഒയും സോളിഡാരിറ്റിയും പ്രതിഷേധപ്രകടനം നടത്തി. ടി. നജീബ്, പി. ഫാസിൽ എന്നിവ൪ നേതൃത്വം നൽകി. വ്യാഴാഴ്ച ജില്ലയിലെ 17 ബ്ളോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.