പാകിസ്താനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം തുടരുന്നു; മരണം 10
text_fieldsഇസ്ലാമാബാദ്: തുട൪ച്ചയായ രണ്ടാം ദിവസവും വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ വസീറിസ്താനിൽ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങളുടെ റോക്കറ്റാക്രമണം. വ്യാഴാഴ്ച പുല൪ച്ചെ, വസീറിസ്താനിലെ മിറൻഷായിൽനിന്ന് 25 കി.മീറ്റ൪ അകലെ ഹസോഖേൽ നഗരത്തിലെ ഒരു പള്ളിക്കുസമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ചുരുങ്ങിയത് 10 പേ൪ കൊല്ലപ്പെട്ടു. പ്രഭാത പ്രാ൪ഥനകഴിഞ്ഞ് പള്ളിയിൽനിന്ന് മടങ്ങിയവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോ൪ട്ടുണ്ട്. മേഖലയിൽ യു.എസിന്റെ അഞ്ച് ഡ്രോൺ വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
ബുധനാഴ്ച അഫ്ഗാൻ അതി൪ത്തിയോട് ചേ൪ന്നുളള മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേ൪ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ പ്രവ൪ത്തിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് വിശദീകരണം. എന്നാൽ, കഴിഞ്ഞ രണ്ടു ദിവസവും കൊല്ലപ്പെട്ടവരിലേറെയും സിവിലിയന്മാരാണ്. കഴിഞ്ഞ നവംബറിൽ യു.എസ് ആക്രമണത്തിൽ 24 പാക് സൈനിക൪ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും തുട൪ന്ന് നാറ്റോക്ക് അഫ്ഗാനിലേക്കുള്ള ചരക്കുപാത പാകിസ്താൻ അടച്ചുപൂട്ടിയതും. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ധാരണകൾ ലംഘിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക ആക്രമണം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.