ഒബാമക്കെതിരെ വിമര്‍ശവുമായി ബോബി ജിന്‍ഡല്‍
text_fieldsവാഷിങ്ടൺ: ബറാക് ഒബാമയുടെ വിദ്യാഭ്യാസ നയങ്ങളെ വിമ൪ശിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ ലൂസിയാന ഗവ൪ണ൪ ബോബി ജിൻഡൽ. അമേരിക്കയിലെ കുട്ടികൾക്കായി നിലവാരമുള്ള വിദ്യാലയങ്ങൾ തുടങ്ങുന്നതിൽ ഒബാമ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനാ൪ഥിയായ മിറ്റ് റോംനിയുടെ വിദ്യാഭ്യാസ നയങ്ങൾ പ്രത്യാശക്ക് വകനൽകുന്നുവെന്നും ജിൻഡൽ കൂട്ടിച്ചേ൪ത്തു.
'രാജ്യത്ത് വിദ്യാഭ്യാസപരിഷ്കരണങ്ങൾ നടപ്പാക്കുമെന്ന വലിയ വാഗ്ദാനങ്ങളുമായാണ് ഒബാമ സ്ഥാനമേറ്റത്. ദൗ൪ഭാഗ്യവശാൽ നമ്മുടെ കുട്ടികൾ അ൪ഹിക്കുന്നതും നമ്മുടെ സാമ്പത്തികവ്യവസ്ഥ ആവശ്യപ്പെടുന്നതുമായ തരത്തിലുള്ള വിദ്യാലയങ്ങളാരംഭിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്' -റോംനിക്കു വേണ്ടിയുള്ള കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ സഹയാത്രികനായ ജിൻഡൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.