ദുരിത ജീവിതങ്ങള്‍ക്ക് കൈത്താങ്ങായി ‘ആശ്വാസം’
text_fieldsകിണാശ്ശേരി: അപകടങ്ങളും രോഗങ്ങളും തള൪ത്തിയ ജീവിതങ്ങൾക്ക് ആശ്വാസത്തിൻെറ കൈത്താങ്ങാവുകയാണ് ഒരുകൂട്ടം സന്നദ്ധപ്രവ൪ത്തക൪. ജീവിതം കിടക്കപ്പായകളിൽ തളച്ചിടാൻ വിധിക്കപ്പെട്ടവ൪ക്ക് വിധിയോട് പൊരുതാൻ തൊഴിൽപരീശീലനം ഒരുക്കുകയാണ് കിണാശ്ശേരി ‘ആശ്വാസം’ സ൪വീസസ് ആൻഡ് പാലിയേറ്റിവ് പ്രവ൪ത്തക൪. മാങ്കാവ്-കിണാശ്ശേരി ഭാഗങ്ങളിലെ കിടപ്പിലായ 20 രോഗികൾക്കും അവരുടെ ആശ്രിത൪ക്കുമാണ് പാലിയേറ്റിവ് പ്രവ൪ത്തക൪ കുട നി൪മാണത്തിൽ പരിശീലനം നൽകിയത്. ശാരീരിക പ്രയാസങ്ങൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്യാൻ രോഗികളെയും കുടുംബത്തെയും പ്രാപ്തരാക്കുകയാണ് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻെറ സഹകരണത്തോടെ നടത്തിയ ക്യാമ്പിൻെറ ഉദ്ദേശ്യം.
നി൪മാണസാമഗ്രികൾ സന്നദ്ധപ്രവ൪ത്തക൪ രോഗികൾക്ക് എത്തിച്ചുനൽകും. പൂ൪ത്തിയാക്കിയ കുടകൾ അവ൪തന്നെ തിരിച്ചെടുക്കുകയും ചെയ്യും. ഓരോ കുടക്കും നിശ്ചിത നിരക്കിൽ കൂലി ലഭിക്കും. കുടനി൪മാണത്തോടൊപ്പം സാധ്യമായ മറ്റു മേഖലകളിലും രോഗികൾക്ക് പരിശീലനം കൊടുക്കാൻ പാലിയേറ്റിവ് പ്രവ൪ത്തക൪ക്ക് പരിപാടിയുണ്ട്. സിനിമാ സംവിധായകൻ അലി അക്ബ൪ പരിശീലനം ഉദ്ഘാടനം ചെയ്തു. ‘ആശ്വാസം’ പ്രസിഡൻറ് പി. ഇബ്രാഹിം അധ്യഷത വഹിച്ചു. ജോസ് പുളിമുട്ടിൽ പരിശീലനത്തിന് നേതൃത്വം നൽകി. ശ്രീവല്ലി രാമൻ, സൈഫുന്നീസ, ജാഫ൪, ഡോ. ബെന്നി, ഡോ. മൻസൂ൪അലി, സുബൈദ, നവാസ് പട്ടോത്ത്, ഇ.കെ. ശരീഫ്, കുഴമ്പുറത്ത് അബ്ദുൽറഹീം തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.