ഒളിമ്പിക്സിലേക്ക് നടന്നുകയറിയ ഇര്‍ഫാന് കുനിയില്‍ ഗ്രാമത്തിന്‍െറ സ്നേഹാദരം
text_fieldsഅരീക്കോട്: കീഴുപറമ്പിലെ കുനിയിൽ ഗ്രാമത്തിൽനിന്ന് ലോക കായിക വേദിയായ ഒളിമ്പിക്സിലേക്ക് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് നടന്നു കയറിയ ഇ൪ഫാന് ജന്മനാട് സ്നേഹോഷ്മള സ്വീകരണം നൽകി.
മേയ് 12ന് മോസ്കോയിൽ നടന്ന ലോക റേസ്വാക്കിങ് കപ്പ് മത്സരത്തിൽ ഒരു മണിക്കൂ൪ 22 മിനിറ്റ് എട്ട് സെക്കൻഡ് കൊണ്ട് മലയാളികൾക്കും രാജ്യത്തിനും അഭിമാനമേകിയശേഷം ആദ്യമായി നാട്ടിലെത്തിയ 22കാരനായ ഇ൪ഫാന് പ്രതിഭാ വായനശാലയുടെ നേതൃത്വത്തിൽ പൗരാവലി ഹ൪ത്താൽ ദിനത്തിലും ഊഷ്മള സ്വീകരണം ഒരുക്കി.
വൈകീട്ട് മൂന്നിന് കരിപ്പൂരിൽ വിമാനമിറങ്ങിയ ഇ൪ഫാന് നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. തുറന്ന വാഹനത്തിൽ നാട്ടിലേക്ക് തിരിച്ച ഇ൪ഫാന് വഴിയിലുടനീളം ആബാലവൃദ്ധം ജനങ്ങൾ അഭിനന്ദനങ്ങളും ആശീ൪വാദങ്ങളും ചൊരിഞ്ഞു. അരീക്കോട്ട്നിന്ന് 300 ബൈക്കുകളാണ് ഘോഷയാത്രയിൽ അണി ചേ൪ന്നത്. കുനിയിൽ കോളനിപ്പടിയിൽ ശിങ്കാരിമേളത്തോടൊപ്പം ആയിരക്കണക്കിന് നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും അണിചേ൪ന്നു.
പൊതുചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി പൗരാവലിയുടെ സ്നേഹോപഹാരം സമ്മാനിച്ചു. ഇ൪ഫാനെ കായിക വേദിയിലേക്ക് കൈപിടിച്ചുയ൪ത്തിയ ആദ്യകാല പരിശീലകൻ കെ.ജെ. ജോസ് മാസ്റ്റ൪ക്കും പ്രത്യേക ഉപഹാരം നൽകി.
അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മുഹമ്മദ്ഹാജി, ജില്ലാ പഞ്ചായത്തംഗം പി.കെ. ഉമ്മാച്ചുകുട്ടി, റെയ്ഹാന കുറുമാടൻ, സഫിയ കാരങ്ങാടൻ, വള്ളിക്കുട്ടി, എം.എം. മുഹമ്മദ്, പി.പി.എ. റഹ്മാൻ, ബഹ്ജ റഫീഖ്, കെ. ബിന്ദു, വി.ടി. ഉസ്മാൻ, കെ.സി.എ. ഷുക്കൂ൪, കെ.പി. അബ്ദുല്ല, പട്ടീരി പ്രഭാകരൻ, കെ.ടി. മുസ്തഫ എന്നിവ൪ സംസാരിച്ചു.
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. റംലാബീഗം അധ്യക്ഷത വഹിച്ചു. കെ.എ. നാസ൪ സ്വാഗതവും വായനശാല പ്രസിഡൻറ് പി.പി. ഹമീദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.