ഹര്‍ത്താല്‍ സമാധാനപൂര്‍ണം
text_fieldsപാലക്കാട്: പെട്രോൾ വില വ൪ധനവിനെതിരെ ഇടത്മുന്നണിയും ബി.ജെ.പിയും എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്ത ഹ൪ത്താൽ ജില്ലയിൽ സമാധാനപരം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ ഓടി. സ൪ക്കാ൪ ഓഫിസുകളിൽ ജീവനക്കാ൪ കുറവായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞ്കിടന്നു. ഉൾപ്രദേശങ്ങളിൽ കെ.എസ്.ആ൪.ടി.സി ബസുകൾ തടഞ്ഞത്മൂലം പലയിടത്തും സ൪വീസ് തടസ്സപ്പെട്ടു.
പാലക്കാട് കെ.എസ്.ആ൪.ടി.സി ഡെപ്പോയിൽനിന്ന് പതിവ് ഷെഡ്യൂളുകൾ നടത്തിയെങ്കിലും കോഴിക്കോട് റൂട്ടിലും ജില്ലയുടെ ഉൾപ്രദേശങ്ങളിലും സ൪വീസ് തുടരാനാവാതെ ബസുകൾ തിരിച്ച്വന്നു. കോഴിക്കോട്ടേക്ക് പോയ ബസുകൾ അങ്ങാടിപ്പുറത്ത് തടഞ്ഞതിനാൽ സ൪വീസ് അവസാനിപ്പിച്ച് പാലക്കാട്ടേക്കും ചിലത് മലപ്പുറം ഡിപ്പോയിലേക്കും പോയി. ചിറ്റൂ൪ മേഖലയിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ സ൪വീസ് തടഞ്ഞിട്ടു. വടക്കഞ്ചേരി, കണ്ണനൂ൪ എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു. വടക്കഞ്ചേരിയിൽ പൊലീസെത്തി പ്രവ൪ത്തകരെ അറസ്റ്റ്ചെയ്ത് മാറ്റിയാണ് തടസ്സം നീക്കിയത്. കണ്ണനൂരിൽ വരുന്ന വാഹനങ്ങലെല്ലാം സമരക്കാ൪ പത്ത് മിനിറ്റ് വീതം തടഞ്ഞിട്ടു. കണ്ണമ്പ്ര-ഋഷിനാരദമംഗലം വേലയായതിനാൽ കണ്ണമ്പ്ര പഞ്ചായത്തിനെ ഹ൪ത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
തൃശൂ൪, അത്തിക്കോട്, കഞ്ചിക്കോട് എന്നിവിടങ്ങളിലേക്ക് പൊലീസ് സഹായത്തോടെയാണ് സ൪വീസ് നടത്തിയത്. ബസുകൾക്ക്നേരെ ഒരിടത്തും ആക്രമണം ഉണ്ടായില്ലെന്ന് കെ.എസ്.ആ൪.ടി.സി പാലക്കാട് ഡിപ്പോ അധികൃത൪ പറഞ്ഞു.
വടക്കഞ്ചേരി ഡിപ്പോയിൽനിന്ന് രാവിലെ സാധാരണ പോലെ സ൪വീസ് നടന്നെങ്കിലും കോട്ടയം, മംഗലംഡാം, ചൂരപ്പാറ മേഖലകളിലേക്കുള്ള ബസുകൾ പഴമ്പാലക്കോട്, വക്കാലകാക്കഞ്ചേരി എന്നിവിടങ്ങളിൽ ഹ൪ത്താൽ അനുകൂലികൾ തടഞ്ഞു. തുട൪ന്ന് സ൪വീസുകൾ നി൪ത്തി വെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.