സന്ദര്‍ശക വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത താമസക്കാ൪ വ൪ധിച്ചുവരുന്നതായും അതുവഴി കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുന്നതായുമുള്ള റിപ്പോ൪ട്ടുകളുടെ പശ്ചാത്തലത്തിൽ സന്ദ൪ശക വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ക൪ശനമായി നടപ്പാക്കാൻ എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറ് ഒരുങ്ങുന്നു.
സ്പോൺസ൪മാരുടെയും ആശ്രിതരുടെയും വിശദവിവരങ്ങൾ ശേഖരിക്കുകയും എല്ലാ നിയമ നിബന്ധനകളും പൂ൪ത്തിയാക്കുകയും ചെയ്തതിനുശേഷം മാത്രമേ സന്ദ൪ശക വിസ അനുവദിക്കൂ എന്ന് എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറ് അറിയിച്ചു. നിലവിൽ സന്ദ൪ശക വിസ ഇഷ്യു ചെയ്യുന്നതിനുള്ള മാനദണ്ഡം തന്നെയാണിതെങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇത് ക൪ശനമായി പാലിക്കുമെന്നാണ് അധികൃത൪ നൽകുന്ന സൂചന.
വിവിധ തരത്തിലുള്ള അനധികൃത താമസക്കാ൪ക്കെതിരെ എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറ് കഴിഞ്ഞ ദിവസങ്ങളിൽ നടപടി ക൪ശനമാക്കിയിരുന്നു. പതിവ് പരിശോധനകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേക കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് പഴുതടച്ചുള്ള റെയ്ഡുകളാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച അങ്കറ സ്ക്രാപ്യാ൪ഡ് പരിസരത്ത് നടന്ന റെയ്ഡിൽ 700 ൽ കൂടുതൽ പേരും കഴിഞ്ഞ ദിവസം മീന അബ്ദുല്ലയിലും ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയയിലും നടത്തിയ റെയ്ഡിൽ 500 ലധികം പേരും പിടിയിലായിരുന്നു. ഇഖാമ ലംഘക൪ക്ക് പുറമേ സ്പോൺസറുടെ കൂടെയല്ലാതെ ജോലിചെയ്യന്ന ശുഊൻ, ഖാദിം വിസക്കാരും വിവിധ കേസുകളിൽപ്പെട്ടവരുമൊക്കെ പിടിയിലായവരിലുണ്ട്. അടുത്തിടെ ജഹ്റ റഹ്യയിലെ ടയ൪ കൂമ്പാരത്തിനും പിന്നീട് തുട൪ച്ചയായി അങ്കറ സ്ക്രാപ്യാ൪ഡിലുമുണ്ടായ തീപ്പിടിത്തങ്ങൾക്കുപിന്നിൽ അനധികൃത താമസക്കാരും പൗരത്വമില്ലാത്തവരുമാണെന്ന് വ്യക്തമായതോടെയാണ് നടപടികൾ ക൪ശനമാക്കിയത്. എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറിലെയും പൊലീസിലെയും മുതി൪ന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.
സന്ദ൪ശക വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവരിൽ പലരും കാലാവധി കഴിഞ്ഞാലും രാജ്യത്ത് തുടരുന്നതായും ഇത്തരക്കാ൪ പല നിയമവിരുദ്ധ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുത്തതായും എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറ് വിലയിരുത്തുന്നു. റെയ്ഡുകളിൽ പിടിയിലായവരിൽ പലരും ഇത്തരക്കാരാണ്. ഇതുകൊണ്ടുകൂടിയാണ് പരിശോധന ക൪ശനമാക്കുന്നതിനൊപ്പം സന്ദ൪ശക വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ക൪ശനമായി പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാൻ അധികൃത൪ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.