Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിറിയന്‍ സൈനികര്‍...

സിറിയന്‍ സൈനികര്‍ ജോലി വിട്ട് ജനങ്ങള്‍ക്കൊപ്പം ചേരണം: ഖറദാവി

text_fields
bookmark_border
സിറിയന്‍ സൈനികര്‍ ജോലി വിട്ട് ജനങ്ങള്‍ക്കൊപ്പം ചേരണം: ഖറദാവി
cancel

ദോഹ: വന്യ മൃഗങ്ങളെ പോലും തോൽപിക്കുന്ന കിരാത മ൪ദന മുറകൾ അഴിച്ചുവിട്ട് നിരപരാധികളെ പീഡിപ്പിക്കുന്ന ഭരണകൂടത്തിന് കീഴിലെ ജോലി രാജിവെച്ച് ജനങ്ങൾക്കൊപ്പം ചേരാൻa സിറിയൻ പട്ടാളക്കാരോട് ഡോ. യൂസുഫുൽ ഖറദാവി ആവശ്യപ്പെട്ടു. ദൈവ ഭയവും മനഃസാക്ഷിയുമുള്ള സൈനികരാരും തൻെറ സഹോദരങ്ങൾക്ക് നേരെ നടക്കുന്ന കൊടും ക്രൂരതയിൽ പങ്കാളികളാകരുതെന്നും ഇന്നലെ ഉമ൪ ബിൻ ഖത്താബ് മസ്ജിദിൽ നടത്തിയ ജുമുഅ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ നിയോഗിച്ച നിരീക്ഷക൪ സിറിയയിൽ നിസ്സഹായരാണ്. ഖദ്ദാഫി അടക്കമുള്ള അറബ് ലോകത്തെ സ്വേഛാധിപതികളുടെ ഗതി തന്നെ സിറിയൻ ഭരണാധികാരിക്കും വരും. സിറിയൻ ജനതക്ക് വേണ്ടി നിരന്തരമായി പ്രാ൪ഥിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്.
ഭക്ഷണം കിട്ടാത്തതിൻെറ പേരിൽ ലക്ഷക്കണക്കിന് കുട്ടികളാണ് എല്ലും തോലുമായി യമനിൽ മരണ ഭീഷണി നേരിടുന്നത്. ആ രാജ്യത്തിൻെറ ആവശ്യങ്ങൾ നിറവേറ്റാനുള്ള ബാധ്യത അറബ്-ഇസ്ലാമിക രാഷ്ട്രങ്ങൾക്കുണ്ടെന്നും, കഴിഞ്ഞ ദിവസം നടന്ന യമൻ സുഹൃദ് രാജ്യങ്ങളുടെ യോഗത്തിൽ ലഭിച്ച സംഖ്യ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നും അദ്ദേഹം ഓ൪മപ്പെടുത്തി.
ഈജിപ്തിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലം മുഹമ്മദ് മു൪സിക്ക് അനുകൂലമാണെന്നത് പ്രത്യാശാജനകമാണ്. പതിറ്റാണ്ടുകളോളം അധികാരത്തിൽ കടിച്ചുതൂങ്ങിയ സ്വേഛാധിപതികൾ ഇനി അവിടെ അധികാരത്തിൽ വരാൻ പാടില്ല. മത പണ്ഡിതൻമാ൪ ഭരിക്കുകയും നിയമ നി൪മാണ സ്രോതസ്സായി മത കൽപനകൾ പരിഗണിക്കുകയും ചെയ്യുന്ന ഭരണകൂടം നിലവിൽ വരികയാണ് വേണ്ടത്.
ലിബിയയിൽ ഖദ്ദാഫിയുടെ ഭരണത്തിൽ പൊറുതി മുട്ടിയ ജനതയെ മോചിപ്പിക്കാൻ സൈന്യത്തെ അയക്കുകയും ദൗത്യം വിജയകരമായി പൂ൪ത്തിയാക്കുകയും ചെയ്ത ഖത്ത൪ അമീറും ഭരണകൂടവും നി൪വഹിച്ചത് അഭിമാനാ൪ഹമായ കാര്യമാണെന്നും ഖറദാവി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story