അജ്മലിന്‍െറ മരണം: ഒരാള്‍ കൂടി പിടിയില്‍
text_fieldsബംഗളൂരു: കണ്ണൂരിലെ കാപ്പാട് സ്വദേശിയായ എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാ൪ഥി അജ്മൽ (17) ബംഗളൂരുവിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒരു പ്രതികൂടി പിടിയിലായി. കാസ൪കോട് പുല്ലൂ൪ വില്ലേജിൽ ആനന്ദാശ്രമം തടത്തിൽ അനുനിലയത്തിൽ അനുരാജാണ് (22) ബംഗളൂരു ദേവനഹള്ളി കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ മേയ് 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂ൪ എടക്കാട് പുതിയപറമ്പത്ത് എസ്. സചിനാണ് (21) ഇനി പിടിയിലാവാനുള്ളത്. കേസിൽ പ്രതിയായ എറണാകുളം സ്വദേശി സാൽമോൻ സുരേഷ് നേരത്തേ പിടിയിലായിരുന്നു. അനുരാജിനും സചിനും വേണ്ടി ക൪ണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികൾ ക൪ണാടകത്തിലില്ലെന്നും കേരളത്തിലാണെന്നും ക൪ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ലുക്കൗട്ട് നോട്ടീസല്ലാതെ ഔദ്യാഗികമായി ക൪ണാടക പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും അതില്ലാതെ നടപടിയെടുക്കാനാവില്ലെന്നുമായിരുന്നു കേരള പൊലീസിൻെറ നിലപാട്. ഇതേതുട൪ന്ന് ബംഗളൂരു പൊലീസ് ഇ-മെയിൽ വഴി കണ്ണൂ൪ എസ്.പി രാഹുൽ ആ൪. നായ൪ക്ക് ദിവസങ്ങൾക്കു മുമ്പ് അപേക്ഷ നൽകിയിരുന്നു. ഇതിനുതൊട്ടുപിറകെയാണ് അനുരാജ് കോടതിയിൽ കീഴടങ്ങിയത്.
2012 മാ൪ച്ച് 22ന് രാത്രി 10 മണിയോടെ ബംഗളൂരുവിലെ കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട അജ്മൽ മാ൪ച്ച് 29ന് വിക്ടോറിയ ആശുപത്രിയിൽ മരിക്കുകയായിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച ചിക്ജാല പൊലീസ് മരണത്തിന് ഉത്തരവാദികളായി മൂന്നു സീനിയ൪ വിദ്യാ൪ഥികളുണ്ടെന്ന് കണ്ടെത്തി. പിടിയിലാവാനുള്ള സചിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവ൪ 09480801419 എന്ന മൊബൈൽ നമ്പറിലോ 08028467200 (ചിക്ജാല പൊലീസ് സ്റ്റേഷൻ), 08022943060, 22943710 (കൺട്രോൾ റൂം) എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് ഇൻസ്പെക്ട൪ എച്ച്.ജെ. തിപ്പസ്വാമി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.