അറബ് സാറ്റ് പ്രക്ഷേപണം നിര്‍ത്താന്‍ ഐ.എ.എ തീരുമാനം
text_fieldsമനാമ: അറബ് സാറ്റ് പ്രക്ഷേപണം നി൪ത്തിവെക്കാൻ ഇൻഫ൪മേഷൻ അഫയേഴ്സ് അതോറിറ്റി തീരുമാനിച്ചു. അറബ് സാറ്റലൈറ്റ് ചാനൽ വഴി പ്രക്ഷേപണം ചെയ്യുന്ന മുഴുവൻ ചാനലുകളും ഇതോടെ ബഹ്റൈനിൽ ലഭിക്കില്ല. ബഹ്റൈനും സൗദിക്കുമെതിരെ ഇറാൻ ചാനലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അറബ് സാറ്റ് അധികൃതരോട് ഐ.എ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂലമായ നടപടി സ്വീകരിക്കാത്തതിനെത്തുട൪ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ നി൪ബ്നധിതരായതെന്ന് ബന്ധപ്പെട്ടവ൪ വിശദീകരിച്ചു.
രാജ്യത്തിൻെറ സ്വസ്ഥതയും സമാധാനവും തക൪ക്കാൻ വേണ്ടി മാത്രമല്ല, അക്രമങ്ങളും വിഭാഗീയതയും ഉയ൪ത്താനും ബോധപൂ൪വമായ ശ്രമം നടക്കുന്നു. അറബ്, അന്താരാഷ്ട്ര കരാറുകളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ബഹ്റൈനെതിരെ ഇറാൻ ചാനലുകൾ വിഷം വമിപ്പിക്കുന്നതെന്ന് ഐ.എ.എ വ്യക്തമാക്കി. തീവ്രവാദം, വിഭാഗീയത, അക്രമം എന്നിവക്ക് പ്രേരിപ്പിക്കുന്ന രൂപത്തിലുള്ള കളവുകൾ കെട്ടിച്ചമക്കുകയും അവ പ്രചരിപ്പിക്കുകയൂം ചെയ്യുന്നത് ഭൂഷണമല്ല. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ അന്ത:ഛിദ്രതയുണ്ടാക്കുന്നതിനുള്ള ശ്രമവും ഇത്തരം ചാനലുകളുടെ ഭാഗത്തുനിന്നുണ്ട്. ഫെബ്രുവരി 20ന് കുപ്രചാരണങ്ങൾ അഴിച്ചുവിടുന്ന ചാനലുകളുടെ സംപ്രേഷണം നി൪ത്തണമെന്ന് അറബ് സാറ്റിനോട് ഔദ്യാഗികമായി ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചിരുന്നതുമാണ്. എന്നാൽ, ചാനലുകളുടെ സംപ്രേഷണം ബഹ്റൈനിൽ നി൪ത്തിവെക്കാൻ അവ൪ സന്നദ്ധമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഐ.എ.എ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.