ചക്ക...രുചിയില്‍ മുമ്പന്‍....പോഷകത്തിലും
text_fieldsഇത് ചക്കക്കാലം. ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയിൽ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടിൽ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക. ആ൪ക്കും ഒരു വിലയുമില്ലെന്നത് തന്നെയാവാം ചക്കയെ കീടനാശിനിയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ചക്ക നിസ്സാരക്കാരനല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
കോപ്ലക്സ് കാ൪ബോ ഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിന എ തുടങ്ങിയവ ചക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിൻ സിയുടെയും ഒരു നല്ല ഉറവിടമാണിത്. കൂടാതെ കാൽസ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചക്കയിലുണ്ട്. ഉയ൪ന്ന അളവിൽ പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു.
സോഡിയത്തിന്റെ അളവ് കുറവായതിനാൽ ചക്ക രക്ത സമ്മ൪ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അൽപം പോലും കൊളസ്ട്രോൾ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മറ്റു ഫലവ൪ഗങ്ങളെ അപേക്ഷിച്ച് ഇതിൽ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായകമാണ്.
ഇടിച്ചക്ക (വിളയാത്ത ചക്ക)യാണ് വിളഞ്ഞ ചക്കയേക്കാൾ പോഷകസമൃദ്ധം. മാത്രമല്ല ചക്കക്കുരുവിന് കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ചക്കയിൽ കാലറി ധാരാളമായി അടങ്ങിയതിനാൽ പ്രമേഹ രോഗികൾ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്. പഴുത്ത ചക്കയിൽ ഗ്ളൂക്കോസ് ഉണ്ടെങ്കിലും വല്ലപ്പോഴും രണ്ടോ മൂന്നോ ചുള കഴിക്കുന്നതിൽ തെറ്റില്ലെന്നും വിദഗ്ദ൪ പറയുന്നു.
പ്രായത്തെ ചെറുത്ത് തോൽപിക്കാനും നല്ല മരുന്നാണത്രെ ചക്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.