പ്രകൃതി ദൃശ്യങ്ങള്‍ക്ക് നിറം ചാലിച്ച് ജിഷ
text_fieldsകോഴിക്കോട്: കോടകത്ത് ഇൻറ൪നാഷനൽ ആ൪ട്ട് ഫൗണ്ടേഷൻ (കിയാഫ്) പുരസ്കാരം ജിഷ ആലങ്കോട് ഏറ്റുവാങ്ങി. 1001 രൂപയും ഫ്രാൻസിസ് കോടകത്ത് വരച്ച ചിത്രവുമടങ്ങുന്ന പുരസ്കാരം സൃഷ്ടി ആ൪ട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എം. ഫ്രാൻസിസ് സമ്മാനിച്ചു.
പുരസ്കാര ദാന ചടങ്ങിൽ പി.കെ. പാറക്കടവ്, കൗൺസില൪ ചേമ്പിൽ വിവേകാനന്ദൻ, കെ.കെ. സുജ, വി. രാധാമാധവൻ, സജീവൻ എന്നിവ൪ പങ്കെടുത്തു. എം.എം. ബഷീ൪ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആ൪. മോഹനൻ സ്വാഗതവും കെ.എം. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
പുരസ്കാര ദാന ചടങ്ങിനോടനുബന്ധിച്ച് സൃഷ്ടി ആ൪ട്ട് ഗാലറിയിൽ ജിഷ ആലങ്കോട് വരച്ച ചിത്രങ്ങൾ പ്രദ൪ശിപ്പിച്ചു. പുഴയും പൂന്തോട്ടങ്ങളും മലനിരകളുമായി പ്രകൃതിയിലെ മനോഹരമായ കാഴ്ചകളാണ് ജിഷ കാൻവാസിൽ പക൪ത്തിയത്. വാട്ട൪ കളറിൽ തീ൪ത്ത 25 ചിത്രങ്ങളും അഞ്ച് അക്രലിക് പെയിൻറിങ്ങുകളുമാണ് പ്രദ൪ശനത്തിന് ഒരുക്കിയിരുന്നത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ജിഷ കാൻവാസിൽ പക൪ത്തിയ ചിത്രങ്ങൾ കാഴ്ചക്കാ൪ക്ക് കൗതുകമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.