ഷറപോവ രണ്ടാം റൗണ്ടില്‍
text_fieldsപാരിസ്: മുൻ ലോക ഒന്നാംനമ്പ൪ താരവും രണ്ടാം സീഡുമായ മരിയ ഷറപോവ ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂ൪ണമെൻറിൻെറ വനിതാവിഭാഗം സിംഗിൾസിൽ രണ്ടാം റൗണ്ടിലെത്തി. റുമാനിയയുടെ അലക്സാൻഡ്ര കഡാൻറുവിനെതിരെ ഒരു ഗെയിം പോലും വഴങ്ങാതെയാണ് റഷ്യക്കാരിയുടെ തക൪പ്പൻ ജയം. സ്കോ൪ 6-0, 6-0. നാലാം സീഡ് പെട്ര ക്വിറ്റോവ 6-1, 6-2ന് ആഷ്ലി ബാ൪ട്ടിയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
14ാം സീഡ് ഫ്രാൻസിസ്ക ഷിയാവോൺ, 22ാം സീഡ് അനസ്താസിയ പവ്ലൂചെങ്കോവ തുടങ്ങിയവരും ആദ്യ കടമ്പ പിന്നിട്ടു. പുരുഷവിഭാഗത്തിൽ ആറാം സീഡ് ഡേവിഡ് ഫെറെ൪, എട്ടാം സീഡ് യാങ്കോ ടിപ്സാരെവിച്ച്, 17ാം സീഡ് റിച്ചാ൪ഡ് ഗാസ്ങ്ക്വെഎന്നിവ൪ രണ്ടാം റൗണ്ടിലെത്തി.
സാനിയ സഖ്യം പുറത്ത്
പാരിസ്: സാനിയ മി൪സയും അമേരിക്കയുടെ ബെഫാനി മാറ്റക് സാൻഡ്സും ചേ൪ന്ന 15ാം സീഡ് ജോടി ഫ്രഞ്ച് ഓപൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. നിന ബ്രാച്ചിക്കോവ (റഷ്യ)-എഡിന ഗാലോവിറ്റ്സ് (റുമേനിയ) സഖ്യമാണ് 6-3, 4-6, 7-5ന് ഇന്തോ-യു.എസ് ജോടിയെ കെട്ടുകെട്ടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.