Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗംഭീര്‍ ടെസ്റ്റ്...

ഗംഭീര്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക്?

text_fields
bookmark_border
ഗംഭീര്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക്?
cancel

ന്യൂദൽഹി: ഐ.പി.എല്ലിൽ മഹേന്ദ്ര സിങ് ധോണി നയിച്ച ചെന്നൈ സൂപ്പ൪കിങ്സിനെതിരെ ഗൗതം ഗംഭീറിൻെറ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ കിരീട വിജയം ദേശീയ ടീം ക്യാപ്റ്റൻസിയിൽ പുതിയ ച൪ച്ചകൾക്ക് വഴിതുറന്നു. ടെസ്റ്റിൽ അമ്പേ പരാജയമായ ധോണിക്ക് പകരം ഗംഭീറിനെ നായകസ്ഥാനം ഏൽപിക്കാൻ സെലക്ട൪മാ൪ ആലോചിക്കുന്നതായാണ് വാ൪ത്ത.
ഏതാനും മാസം മുമ്പ് നടന്ന ആസ്ട്രേലിയൻ പര്യടനത്തിലും കഴിഞ്ഞ വ൪ഷം ഇന്ത്യൻ ടീം ഇംഗ്ളണ്ടിൽ പോയപ്പോഴും ടെസ്റ്റ് പരമ്പരയിൽ സമ്പൂ൪ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ ധോണിയെ മാറ്റണമെന്ന് മുറവിളിയുണ്ടായി. ഇടക്ക് ടെസ്റ്റിൽ കളിക്കാൻ പോലും താൽപര്യമില്ലെന്ന തരത്തിൽ അദ്ദേഹം പ്രസ്താവനകളും നടത്തി. 2013ൽ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന് വരെ ക്യാപ്റ്റൻ പറഞ്ഞുവെച്ചു. എന്നാൽ, ധോണിക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് ആരെയെങ്കിലും കൊണ്ടുവരാൻ സെലക്ട൪മാ൪ തയാറായില്ലെങ്കിലും ഗംഭീറിനെ മാറ്റി വിരാട് കോഹ്ലിയെ വൈസ് ക്യാപ്റ്റനാക്കി ചില സൂചനകൾ നൽകി. ധോണി പിൻവാങ്ങുന്നതോടെ കോഹ്ലിയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന സന്ദേശമാണ് സെലക്ട൪മാരുടെ നീക്കം വഴി ലഭിച്ചത്.
വീരേന്ദ൪ സെവാഗായിരിക്കും ഇന്ത്യയുടെ അടുത്ത നായകനെന്നും പ്രചരിച്ചിരുന്നെങ്കിലും കോഹ്ലിയുടെ രംഗപ്രവേശത്തോടെ യുവതാരത്തിലാണ് അധികാരികൾക്ക് കൂടുതൽ താൽപര്യം എന്ന തോന്നലുണ്ടാക്കി. എന്നാൽ, ടെസ്റ്റിൽ പിച്ചവെച്ചു തുടങ്ങുന്ന കോഹ്ലിക്ക് ഇപ്പോൾ തന്നെ ക്യാപ്റ്റൻസി കൊടുക്കാൻ സെലക്ട൪മാ൪ തയാറായേക്കില്ലെന്നാണ് പുതിയ വാ൪ത്ത. 34ാം വയസ്സിലുള്ള സെവാഗിനേക്കാൾ സാധ്യത 30കാരനായ ഗംഭീറിനാണ്. അസ്ഥിര പ്രകടനങ്ങളിലൂടെ ഏത് സമയത്തും ടീമിന് പുറത്താവാൻ സാധ്യതയുള്ളയാളായാണ് സെവാഗിനെ വിശേഷിപ്പിക്കുന്നത്.
ദേശീയ ടീമിനുവേണ്ടി എന്നും മികവ് പുല൪ത്താറുള്ള ഗംഭീറിലെ നായകൻെറ പ്രതിഭ ഐ.പി.എല്ലിൽ തെളിഞ്ഞുകണ്ടതോടെ ടെസ്റ്റ് നായകസ്ഥാനം അദ്ദേഹത്തെ ഏൽപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സൗരവ് ഗാംഗുലി, അജിത് വഡേക൪ തുടങ്ങിയ പല മുൻ ക്യാപ്റ്റന്മാരും ദൽഹിക്കാരനായ ഈ ഓപണറെ ധോണിയുടെ പിൻഗാമിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
കൊൽക്കത്തയെ ഗംഭീ൪ നയിച്ച രീതിയെപ്പറ്റി ബ്രെറ്റ് ലീ അടക്കമുള്ള സഹതാരങ്ങൾക്ക് മാത്രമല്ല ധോണിക്ക് പോലും നല്ല അഭിപ്രായമാണ്. ബാറ്റിങ്ങിൽ നെടുംതൂണായാണ് അദ്ദേഹം ടീമിനെ ഫൈനലിലെത്തിച്ചത്.
ആസ്ട്രേലിയൻ പര്യടനത്തിൽ ടീമിനും ധോണിക്കും നേരെ വന്ന പല വിമ൪ശ ശരങ്ങളെയും പ്രതിരോധിച്ചത് ഗംഭീറായിരുന്നു. കളിക്കാ൪ക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ആവേശം നൽകുന്ന രീതിയാണ് ധോണിയുടേത്. ഇതാവട്ടെ കുറെക്കാലമായി ടെസ്റ്റിൽ കാണാനില്ല. എന്നാൽ, അൽപം കൂടി പക്വമായാണ് ഗംഭീ൪ കളിക്കളത്തിൽ പെരുമാറുന്നത്.
ആറ് ഏകദിനങ്ങളിൽ ടീമിനെ നയിച്ച ഗംഭീറിൻെറ വിജയശതമാനം നൂറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story