പാചകവാതക സിലിണ്ടറുകള്‍ കടത്തുന്നതിനിടെ പിടിയില്‍
text_fieldsമുണ്ടക്കയം: അനധികൃതമായി വാഹനത്തിൽ കൊണ്ടുപോയ പാചകവാതക സിലിണ്ടറുകൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. മുണ്ടക്കയം, മുളങ്കയം ഭാഗത്തുവെച്ച് പാചകവാതകം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട കല്ലോലിക്കൽ റഷീദിനെയാണ് (41) മുണ്ടക്കയം പൊലീസ് പിടികൂടിയത്.
പാചകവാതകം നിറച്ച 15 സിലിണ്ടറും ഇതുകടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്നിവാനും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ മുണ്ടക്കയം വണ്ടൻപതാലിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്ന പാചകവാതകമാണ് എസ്.ഡി.പി.ഐ പ്രവ൪ത്തക൪ വാഹനം തടഞ്ഞ് പിടികൂടിയത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻഡേൻ ഗ്യാസിൻെറ 11 കുറ്റിയും ഭാരത് ഗ്യാസിൻെറ നാല് കുറ്റിയുമാണ് പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.