ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊല;കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചു
text_fieldsലണ്ടൻ: ബ്രിട്ടനിൽ കോളിളക്കം സൃഷ്ടിച്ച അനൂജ് ബിദ് വെ കൊലക്കേസിൽ പ്രതി കോടതിയിൽ കൃത്യം നി൪വഹിച്ചതായി സമ്മതിച്ചു. ബ്രിട്ടീഷ് സ൪വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാ൪ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരൺ സ്റ്റാപ്ൾടൺ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയിൽ മൊഴി നൽകി. വെള്ളക്കാരനായ സ്റ്റാപ്ൾടൺ വംശവിദ്വേഷം മൂലം കൊല നടത്തിയെന്നാണ് സൂചന. അനൂജിന്‍്റെ മാതാപിതാക്കളും വാദം കേൾക്കുന്നതിനായി എത്തിയിരുന്നു.
2011 ഡിസംബ൪ 26നാണ് മാഞ്ചസ്ററിൽ പൂന സ്വദേശിയായ അനൂജ് ബിദ് വെ വെടിയേറ്റുമരിച്ചത്. അനൂജിന്‍്റെ കൊലപാതകം ബ്രിട്ടനിലും ഇന്ത്യയിലും വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത് അനൂജ് സുഹൃ ത്തുക്കൾ ക്കൊപ്പം ഉല്ലാസയാത്ര നടത്തിക്കൊണ്ടിരിക്കെ പ്രകോപനമൊന്നുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. തൽക്ഷണം മരിച്ച അനൂജിന്റെ ഘാതകന് പരമാവധി ശിക്ഷ നൽകാൻ പരിശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വ്യക്തമാക്കുകയുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.