എം. ബാലുവിന്‍െറ കൊല: തെളിവെടുപ്പ് നടത്തി
text_fieldsവണ്ടിപ്പെരിയാ൪: ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാലുവിൻെറ കൊലപാതകം സംബന്ധിച്ച് ഉന്നതതല സംഘം തെളിവെടുപ്പ് നടത്തി. ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ബാലുവിൻെറ സഹോദരി ശങ്കരി സാമുവലിൻെറ വീട്ടിൽ കുടുംബാംഗങ്ങളിൽ നിന്നാണ് വെള്ളിയാഴ്ച 3.30 ഓടെ സംഘം തെളിവെടുപ്പ് ആരംഭിച്ചത്.
2004 ഒക്ടോബറിൽ പട്ടുമല ചൂളപ്പെരട്ടിൽ ഐ.എൻ.ടി.യു.സി യോഗത്തിൽ പ്രസംഗിച്ച് നിൽക്കെയായിരുന്നു കൊലപാതകം. കീഴടങ്ങിയ 10 പേരെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ ഗൂഢാലോചന നടത്തിയ ആരും പ്രതികളായില്ല. വണ്ടിപ്പെരിയാറിലെ പീരുമേട് ഏരിയാ കമ്മിറ്റി ഓഫിസിൽ സംസ്ഥാന നേതാവിൻെറ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തിയെന്നും ഇതിൽ പാ൪ട്ടിയുടെ ജില്ലയിലെ ഉന്നത നേതാക്കൾ പങ്കെടുത്തതായും മൊഴി നൽകിയതായി സൂചനയുണ്ട്. സാക്ഷികളെല്ലാം വിചാരണ വേളയിൽ കൂറുമാറാനുണ്ടായ സാഹചര്യം, ബാലു വണ്ടിപ്പെരിയാറിൽ നിന്ന് പട്ടുമലയിലേക്ക് പോകാൻ ഇടയായത്, ഈ സമയം നിരന്തരം ഫോൺ വിളികൾ വന്നത്, പട്ടുമലയിലും അതിന് മുമ്പും കൂടെയുണ്ടായിരുന്ന സഹപ്രവ൪ത്തക൪ ആരെല്ലാം തുടങ്ങിയവ സംബന്ധിച്ച് സംഘം വിശദമായി മൊഴി ശേഖരിച്ചു. ബാലുവിനെ പട്ടുമല ചൂളപ്പെരട്ടിലേക്ക് വിളിച്ച് വരുത്തിയവരുടെ പേര് വിവരം സഹോദരി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.