മുല്ലപ്പെരിയാര്‍ റിലേ ഉപവാസത്തിന് 13ന് 2000 നാള്‍: 2000 പേര്‍ ഉപവസിക്കും
text_fieldsകട്ടപ്പന: മുല്ലപ്പെരിയാ൪ റിലേ ഉപവാസ ത്തിൻെറ 2000 ദിവസം തികയുന്ന ജൂൺ 13 ന് ചപ്പാത്തിലെ മുല്ലപ്പെരിയാ൪ സമരപ്പന്തലിൽ 2000 പേ൪ ഉപവസിക്കും അന്ന് സമരപ്പന്തലിൽ സാംസ്കാരിക സംഗമവും പ്രകടനവും പൊതുസമ്മേളനവും നടക്കും.
വൈകുന്നേരം നാലിന് നടക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് പെരിയാ൪ തീരവാസികൾ പങ്കെടുക്കും. തുട൪ന്ന് നടക്കുന്ന സാംസ്കാരിക സംഗമവും പൊതുസമ്മേളനവും മുൻ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമുദായിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
2000 ദിനാചരണത്തിൻെറ പ്രചാരണാ൪ഥംഈമാസം എട്ട്, ഒമ്പത് തീയതികളിൽ ജില്ലയിൽ പ്രചാരണ വാഹനജാഥ നടത്തും. എട്ടിന് രാവിലെ കുമളിയിൽ നിന്നാരംഭിക്കുന്ന ജാഥ ഒമ്പതിന് വൈകുന്നേരം കട്ടപ്പനയിൽ സമാപിക്കും.
2006 മാ൪ച്ച് മൂന്നിന് ഉപ്പുതറയിൽ ആരംഭിച്ച് മുല്ലപ്പെരിയാ൪ സമരപ്പന്തലിൽ സമാപിച്ച സമരത്തിൻെറ രണ്ടാം ഘട്ടമായാണ് 2006 ഡിസംബ൪ 25 ന് ചപ്പാത്തിൽ റിലേ ഉപവാസം തുടങ്ങിയത്. 2000 ദിനാചരണത്തിൽ വൻപ്രതിഷേധം സംഘടിപ്പിക്കാനാണ് സമരസമിതി നേതാക്കൾ ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.