മാലിന്യനീക്കത്തില്‍ ഫോര്‍ട്ട് ജനമൈത്രി പൊലീസ് മാതൃക
text_fieldsതിരുവനന്തപുരം: റസിഡൻസ് അസോസിയേഷനുകളുടെയും നഗരസഭയുടെയും സഹായത്തോടെ ഫോ൪ട്ട് ജനമൈത്രി പൊലീസ് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ മാതൃകയാകുന്നു.
‘ജനമൈത്രി മാലിന്യമുക്ത നഗരം’ പദ്ധതിയുടെ ഭാഗമായ ശുചീകരണ പ്രവ൪ത്തനങ്ങൾ ഞായറാഴ്ച നടന്നു. ഫോ൪ട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉൾപ്പെട്ട 132 റസിഡൻസ് അസോസിയേഷൻ പ്രദേശങ്ങളിലാണ് ശുചീകരണം. പദ്ധതിയുടെ ഉദ്ഘാടനം കിള്ളിപ്പാലം ജങ്ഷനിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണ൪ പി. വിമലാദിത്യ നി൪വഹിച്ചു.
കിള്ളിപ്പാലം, അട്ടക്കുളങ്ങര റോഡിൻെറ വശങ്ങളിലെ മാലിന്യം നീക്കം ചെയ്തു. ഫോ൪ട്ട് എ.സി എം. രാധാകൃഷ്ണൻ നായ൪, സി.ഐ എസ്.വൈ. സുരേഷ്, എസ്.ഐ എ.കെ. ഷെറി, സാജു ആൻറണി, എ.എസ്.ഐ ജയരാജ്, കൗൺസില൪മാരായ ഉദയലക്ഷ്മി, ഉഷാ സതീശ്, പി.എസ്.നായ൪, ജനമൈത്രി, സമിതി അംഗങ്ങൾ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട൪മാ൪, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ, റസിഡൻസ് ഭാരവാഹികൾ എന്നിവ൪ ശുചീകരണ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. മണക്കാട്, ചാല, ചെന്തിട്ട, കോട്ടയ്ക്കകം യൂനിറ്റിലെ നഗരസഭാ തൊഴിലാളികളും ശുചീകരണ പദ്ധതിയിൽ പങ്കുചേ൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.