സി -ഡിറ്റ് മന്ദിര നിര്‍മാണം എട്ടുമാസത്തിനകം -ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം : സി -ഡിറ്റ് പുതിയ മന്ദിരത്തിൻെറ നി൪മാണം എട്ടുമാസത്തിനകം പൂ൪ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആസ്ഥാന മന്ദിരത്തിൻെറ ശിലാസ്ഥാപനം പട്ടത്ത് നി൪വഹിക്കുകയായിരുന്നു അദ്ദേഹം. സ൪ക്കാറിൻെറ പദ്ധതികളും പ്രവ൪ത്തനങ്ങളും വേഗത്തിലാക്കുന്ന ഇ ഗവേണൻസ് പ്രവ൪ത്തനങ്ങളിൽ സി-ഡിറ്റിന് ശക്തമായ സംഭാവന നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്.ശിവകുമാ൪ മുഖ്യപ്രഭാഷണം നടത്തി. സി-ഡിറ്റ് ഡയറക്ട൪ ഡോ. ബാബു ഗോപാലകൃഷ്ണൻ സ്വാഗതവും സി-ഡിറ്റ് രജിസ്ട്രാ൪ പ്രഫ.എസ്.എ. ഷാജഹാൻ നന്ദിയും പറഞ്ഞു.
ഗ്രീൻ ടെക്നോളജി ഉപയോഗിച്ച് ഊ൪ജ ഉപയോഗം പരമാവധി കുറയ്ക്കത്തക്ക രീതിയിലാവും മന്ദിരത്തിൻെറ നി൪മാണം. ഫോട്ടോ വോൾട്ടായിക് പാനലുകൾ ഉപയോഗിക്കുന്നതിനാൽ ആവശ്യമുളള 30 ശതമാനം ഊ൪ജം ഇവിടെതന്നെ ഉൽപാദിപ്പിക്കാനാവുമെന്നും നി൪മാതാക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.