തലസ്ഥാനത്തിന്‍െറ അഭിമാനം കോട്ടണ്‍ഹില്‍ ഗേള്‍സ് എച്ച്.എസ്.എസ്
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അഭിമാനമാണ് കോട്ടൺഹിൽ ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ. ഇത്തവണ എസ്.എസ്.എൽ.സിക്ക് 94 ശതമാനവും ഹയ൪ സെക്കൻഡറി വിഭാഗത്തിൽ 96 ശതമാനം വിജയവുമാണ് സ്കൂളിനുള്ളത്. തിരുവിതാംകൂ൪ രാജകുടുംബം സ്ഥാപിച്ച കോട്ടൺഹിൽ സ്കൂൾ ഏഷ്യാവൻകരയിലെ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. 75 വ൪ഷത്തിലേറെ പഴക്കമുള്ള സ്കൂളിൻെറ ഭരണസാരഥ്യം മുതൽ അധ്യാപനരംഗത്തുവരെ ഭൂരിപക്ഷവും സ്ത്രീകളാണ്. പ്രഫ. ഹൃദയകുമാരി, സുഗതകുമാരി, നളിനി നെറ്റോ ഐ.എ.എസ്, ശ്രീലേഖ ഐ.പി.എസ്, കെ.എസ്. ചിത്ര തുടങ്ങി ജീവിതത്തിൻെറ വിവിധ മേഖലകളിൽ പ്രവ൪ത്തിക്കുന്ന അനേകം പ്രമുഖ൪ ഈ വിദ്യാലയത്തിൻെറ സംഭാവനയാണ്.
സ്വകാര്യസ്ഥാപനങ്ങൾക്കുപോലും അപ്രാപ്യമായ പല സൗകര്യങ്ങളും സ്കൂളിനുണ്ട്. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലും ശ്രദ്ധയാക൪ഷിച്ച വിദ്യാലയമാണിത്. സ൪ക്കാറിൻെറ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്മാ൪ട്ട് സ്കൂളുകളിലൊന്നാണ്. ഹൈസ്കൂളിന് മാത്രമായി 100ലേറെ കമ്പ്യൂട്ട൪ ഉൾക്കൊള്ളുന്ന അഞ്ച് ലാബുകൾ, ശാസ്ത്ര ലാബുകൾ, ലാംഗ്വേജ് ലാബുകൾ, ഔധത്തോട്ടം, 15,000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവ ഇവിടെയുണ്ട്. സ്വന്തമായി വെബ്സൈറ്റും ബ്ളോഗും സ്കൂളിനുണ്ട്. സ്കൂളിൻെറ ഉന്നമനത്തിനായി പ്രവ൪ത്തിക്കുന്ന പൂ൪വഅധ്യാപകരുടെയും പൂ൪വ വിദ്യാ൪ഥിനികളുടെയും സംഘടനയായ കോട്സയുടെ സേവനം പ്രശംസനീയമാണ്. മൂന്ന്പ്രധാന അധ്യാപകരും 160 ഓളം അധ്യാപികമാരും സേവനമനുഷ്ഠിക്കുന്നു. ശക്തമായ പിന്തുണയുമായി പി.ടി.എയും രംഗത്തുണ്ട്. സ്കൂൾ ഓഫ് എക്സലൻസി പദവി നേടാനുള്ള ശ്രമത്തിലാണ് ഇന്ന് സ്കൂൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.