മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ പൊലീസ് കുറവ്; ജോലി കൂടുതല്‍
text_fieldsമണ്ണാ൪ക്കാട്: കാൽ നൂറ്റാണ്ട് മുമ്പത്തെ അംഗബലവുമായി മണ്ണാ൪ക്കാട് പൊലീസ് സ്റ്റേഷൻ ജോലിഭാരത്താൽ നട്ടംതിരിയുന്നു.
മണ്ണാ൪ക്കാട്, കുമരംപുത്തൂ൪, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാക്കു൪ശ്ശി പഞ്ചായത്തുകൾ മുഴുവനും കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളുടെ പകുതിയും ഷോളയൂ൪ പഞ്ചായത്തിൻെറ ശിരുവാണി പ്രദേശവും ഉൾക്കൊള്ളുന്ന വിശാല പരിധിയിലെ സ്റ്റേഷനിൽ അമ്പതോളം പൊലീസുകാരാണുള്ളത്. 1976ലെ ജനസംഖ്യ ആനുപാതത്തിനനുസരിച്ച അംഗബലമാണ് നിലവിലുള്ളത്. രണ്ട് എസ്.ഐ, മൂന്ന് എ.എസ്.ഐ, ഒമ്പത് ഹെഡ് കോൺസ്റ്റബിൾമാ൪, 27 സിവിൽ പൊലീസ് ഓഫിസ൪മാ൪, ആറ് വനിതാ പൊലീസ്, മൂന്ന് ജനമൈത്രി പൊലീസ് ഉൾപ്പെടെ 50 പേരാണുള്ളത്. കോടതി സമൻസ്, ജനമൈത്രി തുടങ്ങിയ ഡ്യൂട്ടിക്ക് പോകുന്നവരൊഴിച്ചാൽ 34 പേരുടെ സേവനമാണ് ശേഷിക്കുന്നത്.
ഇതിൽ മന്ത്രിമാരുൾപ്പെടെ വി.ഐ.പി ഡ്യൂട്ടി കൂടി വന്നാൽ അംഗബലം കുറയും. മലയോര മേഖല ഉൾക്കൊള്ളുന്ന പ്രദേശമാണ് മണ്ണാ൪ക്കാട് പൊലീസ് സ്റ്റേഷൻ പരിധി.
ദേശീയപാത 213ൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയും മണ്ണാ൪ക്കാട് സ്റ്റേഷൻ പരിധിയാണ്. നിരവധി കേസുകൾ രജിസ്റ്റ൪ ചെയ്യുന്ന സ്റ്റേഷൻെറ ജോലിഭാരം കുറക്കുന്നതിനും കല്ലടിക്കോടൻ മേഖലയിലേക്ക് ക്രമസമാധാന പരിപാലനം കാര്യക്ഷമമാക്കാനും വേണ്ടി കല്ലടിക്കോട് ആസ്ഥാനമായി പൊലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നി൪ദേശവും പ്രഖ്യാപനവും കടലാസിലൊതുങ്ങുകയാണ്. അംഗബലം കൂട്ടുകയോ അധികാരപരിധി വിഭജിച്ച് പുതിയ സ്റ്റേഷൻ കല്ലടിക്കോട്ട് ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യമുയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.