ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്താനാവില്ലെന്ന് യു.എസ് സെനറ്റര്‍
text_fieldsവാഷിങ്ടൺ : പാകിസ്താനിൽ തീവ്രവാദികൾക്കെതിരെ നടക്കുന്ന ഡ്രോൺ ആക്രമണങ്ങൾ നി൪ത്താനാവില്ലെന്ന് യു.എസ് സെനറ്റ൪ ലിൻഡ്സീ ഗ്രഹാം. പാകിസ്താനും അമേരിക്കയും തമ്മിൽ നിലവിലുള്ള ബന്ധം തുടരുമെന്നും ഒരിക്കലും മോശമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഡ്രോൺ ആക്രമണങ്ങൾ തുടരും. പാക് സ൪ക്കാറിന്റെ നിയന്ത്രണത്തിലല്ലാത്ത ഗോത്രമേഖലകളിൽ നിലനിൽക്കുന്ന ഭീഷണി കൈകാര്യം അത് ആവശ്യമാണ്. അൽഖാഇദയും താലിബാനും സുരക്ഷിജത കേന്ദ്രമായാണ് ഇവിടം കാണുന്നത്. . ഇവിടെ നടക്കുന്ന ആക്രമണങ്ങൾ പാക് ജനതക്കെതിരായുള്ളതല്ല. ലിൻഡ്സി ഗ്രാഹാം പറഞ്ഞു . പാകിസ്താനും യു.എസിനും ഭീഷണിയായി നിൽക്കുന്ന തീവ്രവാദികൾക്കെതിരായ പോരാട്ടമാണ് ഡ്രോൺ ആക്രമണമൈന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്താൻ യു.എസിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ ഇന്നലെ പറഞ്ഞിരുന്നു. താലിബാൻ പ്രവ൪ത്തക൪ക്ക് പാകിസ്താൻ സുരക്ഷിതമായ അഭയസ്ഥാനമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നാറ്റോ സേന നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യം പാകിസ്താനിൽ ശക്തമാണ്. തീവ്രവാദികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ സാധാരണക്കാരും കൊല്ലപ്പെടുന്നത് പതിവാണ്. യു.എസ് സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങളാണ് ഡ്രോണുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.