കാറ്ററിങ് സര്‍വീസുകാരന്‍ മുങ്ങി; വിവാഹസദ്യ മുടങ്ങി
text_fieldsവടശേരിക്കര: കാറ്ററിങ് സ൪വീസുകാരൻ മുങ്ങിയതോടെ വിവാഹസദ്യ മുടങ്ങി. വടശേരിക്കര തെക്കുംമല പത്മവിലാസത്തിൽ ടി.കെ. ഭാസ്കരൻെറ മകളും വ൪ക്കല സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. വ്യാഴാഴ്ച 12ന് തലച്ചിറ എസ്.എൻ.ഡി.പി ഹാളിൽ നടന്ന വിവാഹത്തിൻെറ ഡെക്കറേഷനും മാലയും ബൊക്കെയും സദ്യയും കരാറെടുത്തത് മലയാലപ്പുഴ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന അമ്മ കാറ്ററിങ് സ൪വീസ് സ്ഥാപനമാണ്. 40,000 രൂപക്ക് സദ്യയുടെ നടത്തിപ്പ് ഏറ്റെടുത്ത ഇയാൾ 22,000 രൂപ അഡ്വാൻസും വാങ്ങിയിരുന്നത്രേ.
പന്തലിൻെറ ഡെക്കറേഷൻ സാധനങ്ങൾ വിവാഹത്തലേന്ന് എത്തിച്ചതിനാൽ വധുവിൻെറ വീട്ടുകാ൪ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, വിവാഹ ദിവസം സദ്യ വിളമ്പാൻ മേശയും കസേരയും എത്താത്തതിനെത്തുട൪ന്ന് ബന്ധുക്കൾ കരാറുകാരൻെറ വീട്ടിലെത്തി. ആഹാരം മറ്റൊരിടത്ത് തയാറാക്കുകയാണെന്ന് പറഞ്ഞ് ഇയാൾ ബന്ധുക്കളെ വിശ്വസിപ്പിച്ചു. വിവാഹ സമയമായിട്ടും കുടിവെള്ളം പോലും എത്താത്തതിനെത്തുട൪ന്ന് മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ നാടുവിട്ടതായി മനസ്സിലാക്കിയത്.
പത്തനംതിട്ടയിലെ വിവിധ ഹോട്ടലുകളിൽനിന്ന് ഉച്ചഭക്ഷണം വാങ്ങിയാണ് വിവാഹത്തിൽ പങ്കെടുത്തവ൪ക്ക് നൽകിയത്. പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.