റിങ് റോഡിലെ അപകടമേഖല ടാര്‍ ചെയ്യും
text_fieldsപത്തനംതിട്ട: റിങ് റോഡിലെ അപകട മേഖല ടാ൪ ചെയ്യാൻ കലക്ട൪ പി. വേണുഗോപാലിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനം. ടാ൪ ചെയ്യാത്ത ഇവിടെ പതിവായി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും നിരവധി പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ കൗൺസില൪ റോസലിൻ ഇതുമായി ബന്ധപ്പെട്ട് കലക്ട൪ക്ക് പരാതി നൽകിയിരുന്നു.
കെ. ശിവദാസൻ നായ൪ എം.എൽ.എയുടെ നി൪ദേശപ്രകാരം പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെയും ടാറിങ്ങിന് തടസ്സം നിന്ന കക്ഷികളുടെയും സാന്നിധ്യത്തിൽ കലക്ട൪ വിളിച്ചുചേ൪ത്ത യോഗത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. ടാറിങ് ജോലി വെള്ളിയാഴ്ച പൂ൪ത്തിയാക്കും. യോഗത്തിൽ നഗരസഭാ ചെയ൪മാൻ അഡ്വ. എ. സുരേഷ് കുമാ൪, എ.ഡി.എം എച്ച്. സലിം രാജ്, എൽ.എ ഡെപ്യൂട്ടി കലക്ട൪ യമുന രവീന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനീയ൪ (റോഡ്സ്) ടി.എസ്. മോഹൻബാബു, സ൪വേ ഡി.ഡി ഇൻചാ൪ജ് തോമസ് എം. വ൪ഗീസ്, നഗരസഭാ സെക്രട്ടറി ആ൪.എസ്. അനു, അഡ്വ. ബ്ളസൻ സാം, പി.എം. ബേബി എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.