വനംവകുപ്പ് തടസ്സം; വീടില്ലാതെ 60 ആദിവാസി കുടുംബങ്ങള്‍
text_fieldsചെറുതോണി: വനംവകുപ്പ് തടസ്സം നിൽക്കുന്നതിനാൽ 60 ആദിവാസി കുടുംബങ്ങൾ വീട് പണിയാൻ കഴിയാതെ വിഷമിക്കുന്നതായി ട്രൈബൽ ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് രാജൻ മാധവനും സെക്രട്ടറി രാജു കൃഷ്ണനും പറഞ്ഞു.
മണിയാറംകുടി, വട്ടമേട്, പെരുങ്കാല, മണിപ്പാറ, കല്ലേമാടം തുടങ്ങി 65 ആദിവാസി കുടികളിലായി 324 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ 60 വീട്ടുകാ൪ ആദിവാസി സ്കീമിൽ അനുവദിച്ച വീട് നി൪മിക്കാനാകാതെ ദുരിതത്തിലാണ്.
നഗരംപാറ റേഞ്ചോഫിസ൪ എൻ.ഒ.സി നൽകാത്തതാണ് പ്രശ്നം. ആദിവാസികളുടെ പ്രശ്നം കേൾക്കാൻ തയാറാകാതെ നഗരംപാറ റേഞ്ചോഫിസറുടെ നേതൃത്വത്തിൽ വനവത്കരണത്തിൻെറ ഭാഗമായി മുൾമരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഇവിടെ. വനം മാഫിയ തടിവെട്ടി കടത്തുമ്പോൾ ആദിവാസികളെ പ്രതികളാക്കുന്നതും നിത്യസംഭവമാണെന്നും ഇവ൪ പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാഴത്തോപ്പ് പഞ്ചായത്ത് പടിക്കൽ നിരാഹാരമാരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.