ആര്‍.എം.പിയില്‍ സാമൂഹികവിരുദ്ധരും മാഫിയകളും -ശ്രീരാമകൃഷ്ണന്‍
text_fieldsകണ്ണൂ൪: ഒഞ്ചിയത്തെ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയിലുള്ളത് വൃത്തികെട്ട സാമൂഹികവിരുദ്ധ സംഘങ്ങളും മാഫിയകളുമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് പി. ശ്രീരാമകൃഷ്ണൻ.
കണ്ണൂരിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമം ‘രക്തസാക്ഷ്യം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിക്ക് പേരിൽ മാത്രമാണ് റെവലൂഷൻ. എന്തെങ്കിലും പ്രത്യയശാസ്ത്ര പ്രശ്നം ഉന്നയിച്ചല്ല ആ സംഘടന ഉണ്ടാക്കിയത്. ചിലയാളുകളുടെ വാശിയും അധികാരമോഹവുമാണ് ഒഞ്ചിയത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ. റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയിലുള്ളത് മുഴുവൻ സി.പി.എമ്മിൽനിന്ന് പോയവരല്ല. സാമൂഹികവിരുദ്ധ സംഘങ്ങളും വിവിധ മാഫിയകൾക്കുമൊപ്പം ആ൪.എസ്.എസുകാരും കോൺഗ്രസുകാരും അതിലുണ്ടെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കെ.പി.സി.സി ഓഫിസിൽനിന്ന് നൽകുന്ന ലിസ്റ്റ് പ്രകാരമാണ് ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റ് നടത്തുന്നത്. സി.എച്ച്. അശോകൻെറ പേര് പറഞ്ഞത് രമേശ് ചെന്നിത്തലയും പാനോളി വത്സൻെറ പേര് പറഞ്ഞത് വിഷ്ണുനാഥുമാണ്.
കമ്യൂണിസ്റ്റ് വിരുദ്ധ അതിരാത്ര യജ്ഞമാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളെ സി.ഐ.എ ഏജൻറുമാരാണെന്ന് പറയാൻ കഴിയില്ലെങ്കിലും ആരുടെയോ ചട്ടുകങ്ങളായി ഇവ൪ മാറുന്നു. വീരപ്പനെ പിടികൂടാൻ പോയപ്പോൾ ഉണ്ടായതിനു സമാനമായ വാ൪ത്തകളാണ് ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തക൪ക്കാൻ അതിൻെറ തലപ്പത്തുള്ള കണ്ണൂരിലെ നേതൃത്വത്തെ തക൪ക്കണം. ഇതാണ് കണ്ണൂരിലെ നേതാക്കൾക്കെതിരായ കടന്നാക്രമണത്തിനു പിന്നിലെ ലക്ഷ്യം. പാ൪ട്ടി ഗ്രാമങ്ങളിൽ ആയിരം ഗവേഷണം നടത്തിയാലും നേട്ടങ്ങളല്ലാതെ ഒരു ചുക്കും കണ്ടെത്താനാവില്ല. മഹാശ്വേതാദേവി പിണറായിയുടെ വീട് മാത്രമല്ല, പാ൪ട്ടി ഗ്രാമങ്ങളിലെ വീടുകളും സന്ദ൪ശിക്കണമെന്നും എങ്ങനെയാണ് അവിടെ ജീവിതം കെട്ടിപ്പടുത്തത് എന്ന് മനസ്സിലാക്കണമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഒഞ്ചിയം സംഭവത്തെ മുൻനി൪ത്തി പൊലീസ് ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഇത് അന്വേഷിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ചന്ദ്രശേഖരൻ വധത്തെ ഉപയോഗപ്പെടുത്തി ഇടതുപക്ഷ മനസ്സുകളിൽ വിള്ളലുണ്ടാക്കി സി.പി.എമ്മിനെതിരെ അണിനിരത്തുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് എ.എൻ. ഷംസീ൪ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എൽ.എ, പി.പി. ദിവ്യ, ബിനോയ് കുര്യൻ എന്നിവ൪ സംസാരിച്ചു. പി. സന്തോഷ് സ്വാഗതം പറഞ്ഞു. ജവഹ൪ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ അഴീക്കോടൻ രാഘവൻെറ പത്നി മീനാക്ഷി ടീച്ച൪, രക്തസാക്ഷികളുടെ കുടുംബങ്ങൾ, കോൺഗ്രസ്, ആ൪.എസ്.എസ്, ലീഗ്, എൻ.ഡി.എഫ് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടുകാരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിയുന്ന പുഷ്പൻെറ സന്ദേശം ചടങ്ങിൽ വായിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.