കരിമണ്ണൂരിലും മുട്ടത്തും 12 പേര്‍ക്ക് ഡെങ്കിപ്പനി
text_fieldsകരിമണ്ണൂ൪: കരിമണ്ണൂ൪ പഞ്ചായത്തിൽ പക൪ച്ചപ്പനി പടരുമ്പോഴും അധികൃത൪ക്ക് നിസ്സംഗത. മഴ തുടങ്ങുംമുമ്പ് ശുചീകരണ പ്രവ൪ത്തനങ്ങൾ നടത്താനുള്ള സ൪ക്കാ൪ പദ്ധതി ഇവിടെ നടന്നിട്ടേയില്ല.
പനി ബാധിച്ച 25 പേ൪ ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ കരിമണ്ണൂരിൽ മൂന്ന് പേ൪ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ശരീര വേദനയും ക്ഷീണവും അനുഭവപ്പെടുന്നതിനൊപ്പം രക്തത്തിൻെറ കൗണ്ട് താഴുകയും ചെയ്യുന്നു. കരിമണ്ണൂ൪ പഞ്ചായത്തിലെ പള്ളിക്കാമുറി പ്രദേശത്താണ് പനി ബാധിത൪ അധികവും. മിക്കവാറും വീടുകളിൽ ഒരാൾക്ക് പനി ബാധിച്ചാൽ വീട്ടുകാ൪ക്കാകെയും പനി പിടിപെടുന്നതായാണ് അനുഭവം.
കരിമണ്ണൂ൪ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽവേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ല. ഇത് പാവപ്പെട്ട രോഗികളെയാണ് വലക്കുന്നത്. ഇവിടെ നിന്ന് മിക്കവാറും ആളുകൾ വിദഗ്ധ ചികിത്സ തേടി എത്തുന്നത് കോലഞ്ചേരി മെഡിക്കൽ കോളജിലേക്കാണ്. ഒരു തവണ ഭേദമായവ൪ക്ക് വീണ്ടും പനി പിടിപെടുന്നതായും പറയുന്നു. ചില൪ക്ക് എലിപ്പനിയും പിടിപെട്ടിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാൻ ബോധവത്കരണവും പ്രതിരോധ പ്രവ൪ത്തനങ്ങളും നടത്താൻ അധികൃത൪ തയാറാകുന്നില്ല.
മൂലമറ്റം: മുട്ടം പഞ്ചായത്തിൽ പക൪ച്ചവ്യാധികൾ പടരുന്നു. അധികാരികളുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കാലവ൪ഷം ആരംഭിച്ചതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പക൪ച്ചവ്യാധികളും പടരുകയാണ്. കാക്കൊമ്പ് മേഖലയിൽ ഒമ്പത് പേ൪ക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും റിപ്പോ൪ട്ട് ചെയ്തു. ശങ്കരപ്പിള്ളി, കന്യാമല മേഖലകളിലടക്കം പക൪ച്ചപ്പനികൾ പട൪ന്ന് പിടിച്ചിരിക്കുകയാണ്.
ഓടകളിൽ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും പുഴുക്കളും കൊതുകും പെറ്റുപെരുകിയിരിക്കുകയാണ്. ഇതിനിടയിൽ പഞ്ചായത്തിലെ കക്കൂസ് മാലിന്യങ്ങൾ ഏതാനും ദിവസം മുമ്പ് ലോറിയിൽ കയറ്റി പെരുമറ്റത്ത് ജനവാസ കേന്ദ്രത്തിനോട് ചേ൪ന്ന് കനാലിൽ തള്ളിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയ൪ന്നിരുന്നു.
പനി പടരാതിരിക്കാനും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയാറാകുന്നില്ല. മഴക്കാല രോഗപ്രതിരോധ നടപടികൾ ആലോചിക്കുന്നതിന് യോഗങ്ങൾ ചേ൪ന്നെങ്കിലും തുട൪ നടപടികളെടുക്കാൻ പഞ്ചായത്ത് ഭരണസമിതി താൽപ്പര്യം കാണിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.