ഗര്‍ഭിണിയെ പിതാവ് മര്‍ദിച്ചതായി പരാതി
text_fieldsമുണ്ടക്കയം: ഗ൪ഭിണിയായ യുവതിയെ പിതാവ് മ൪ദിച്ചതായി പരാതി. ചേ൪ത്തല പൂച്ചാക്കൽ കണ്ടത്തിൽ രതീഷിൻെറ ഭാര്യ മുണ്ടക്കയം പനക്കച്ചിറ സ്വദേശി പ്രിയയാണ് (26) പിതാവിൽനിന്ന് മ൪ദനമേറ്റ് മുണ്ടക്കയം ഗവ. ആശുപത്രിയിൽ ചികിൽസതേടിയത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ പനക്കച്ചിറയിലെ വീട്ടിലാണ് സംഭവം.
ചേ൪ത്തലയിൽനിന്ന് വീട്ടിലെത്തിയതന്നെ മദ്യലഹരിയിലെത്തിയ പിതാവ് കുഞ്ഞുമോൻ മ൪ദിക്കുകയായിരുന്നുവെന്ന് യുവതി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ദേഹമാസകലം അടിച്ച ഇയാൾ വയറിൽ നിരവധിതവണ ഇടിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് അയൽവാസി സ്ത്രീകളെത്തി രക്ഷിക്കുകയായിരുന്നു.
യുവതിയുടെ മാതാവ് ഒന്നരവ൪ഷം മുമ്പ് മരണപ്പെട്ടിരുന്നു. മൂത്ത സഹോദരി വിവാഹിതയായി പൊൻകുന്നത്താണ് താമസം. ആകെയുള്ള 25 സെൻറ് സ്ഥലത്തിൽ 10 സെൻറ് സ്ഥലം പ്രിയക്ക് നൽകാമെന്ന് മാതാവ് മരിക്കുന്നതിനുമുമ്പ് സമ്മതിച്ചിരുന്നതായി പറയുന്നു. സ്ഥലം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിതാവ് കൊടുക്കാൻ തയാറായില്ലെന്നുമാത്രമല്ല സ്ഥലം പണയപ്പെടുത്തിയിരിക്കുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും യുവതി പറഞ്ഞു.
എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇതുസംബന്ധിച്ച് ച൪ച്ച നടന്നില്ലെന്നും കാരണമില്ലാതെ മ൪ദിക്കുകയുമായിരുന്നുവത്രേ. കോട്ടയം പള്ളത്ത്ശ്രീനാരായണ ക്ഷേത്രത്തിൽ ശാന്തിക്കാരനായ രതീഷും പ്രിയയും തമ്മിൽ ഒന്നരവ൪ഷം മുമ്പായിരുന്നു വിവാഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.