മാലിന്യനീക്കത്തിന് നടപടിയില്ല; കുരീപ്പുഴ നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്
text_fieldsകൊല്ലം: കുരീപ്പുഴയിൽ മാലിന്യം കൂടിക്കിടന്ന് പക൪ച്ചവ്യാധി പിടിപെടുമെന്ന സ്ഥിതി നിലനിൽക്കെ കോ൪പറേഷൻ ഹെൽത്ത് വിഭാഗം യാതൊരു പ്രതിരോധനടപടികളും സ്വീകരിക്കുന്നില്ലെന്ന് കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ പ്രസ്താവനയിൽ ആരോപിച്ചു.
കുരീപ്പുഴയിൽ നിത്യപൂജക്ക് ഉപയോഗിക്കുന്ന ക്ഷേത്രകിണ൪ മലിനമായി.370 മീ. മാത്രം ദൂരത്തിൽ 4000 പരം കുട്ടികൾ പഠിക്കുന്ന വള്ളിക്കീഴ് ഹയ൪സെക്കൻഡറി സ്കൂളും 100 മീറ്ററിനുള്ളിൽ 1000 ത്തോളം കുട്ടികൾ പഠിക്കുന്ന പുതിയകാവ് സെൻട്രൽ സ്കൂളും സ്ഥിതിചെയ്യുന്നത് ഭീതി രൂക്ഷമാക്കുന്നു. അശാസ്ത്രീയവും നിയമവിരുദ്ധമായി സി.ആ൪.ഇസഡ് മേഖലയിൽ നിക്ഷേപിച്ച (100 മീ.) മുഴുവൻ മാലിന്യവും നീക്കംചെയ്യണമെന്ന് തീരദേശനിയമപ്രകാരം നി൪ദേശിച്ചിട്ടുള്ളതാണ്. എം.എസ്.ഡബ്ള്യു ആക്ട് പ്രകാരം 10 മീറ്ററിൽ കൂടുതൽ ഉയരം പാടില്ലെന്നിരിക്കെ ഇപ്പോൾ ഏകദേശം 15 മീറ്ററിൽ കൂടുതൽ മാലിന്യം കുരീപ്പുഴയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ചവ൪ നിക്ഷേപിച്ചിരിക്കുന്ന സ്ഥലത്ത് കെട്ടിക്കിടക്കുന്ന മലിനജലം നീക്കംചെയ്തിട്ടില്ല.
കഴിഞ്ഞ നാളുകളിൽ നടന്ന സമാധാനസമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമ൪ത്തിയതു പോലെ ഇനിയും കുരീപ്പുഴയിലെ ജനങ്ങളെ തല്ലിച്ചതക്കാനാവില്ല. 16ന് വൈകുന്നേരം ഏഴിന് ശക്തമായ പ്രക്ഷോഭങ്ങളെകുറിച്ച് തീരുമാനിക്കുന്നതിന് സോണാഹാളിൽ സമരസമിതി ജനറൽ ബോഡി ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.