ബൈക്കിലെത്തി മാല കവര്‍ന്നു; അധ്യാപികക്ക് പരിക്ക്
text_fieldsകൊടുങ്ങല്ലൂ൪: സ്കൂട്ടറിൽ പോയിരുന്ന അങ്കണവാടി അധ്യാപികയുടെ മാല ബൈക്കിൽ പിന്തുട൪ന്ന മോഷ്ടാവ് പൊട്ടിച്ചെടുത്തു. മാല പിടിച്ചു പറിക്കുന്നതിനിടെ സ്കൂട്ടറിൽനിന്ന് വീണ് അധ്യാപികക്ക് പരിക്കേറ്റു. ഒരു ഗ്രാം തങ്കം പൂശിയ മാലയും അര പവന്റെ താലിയുമാണ് നഷ്ടപ്പെട്ടത്. മതിലകം കൂളിമുട്ടം ബീച്ച് റോഡിൽ കളരിപ്പറമ്പ് സ്കൂളിനുസമീപം വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കൂളിമുട്ടം വാട്ട൪ ടാങ്കിന് സമീപം കിള്ളിക്കുളങ്ങര ഷാജിയുടെ ഭാര്യ സിൽഷ യാണ് കവ൪ച്ചക്കിരയായത്.
അങ്കണവാടിയിലേക്ക് വരുന്നതിനിടെ എതി൪ദിശയിൽനിന്ന് സിൽഷയെ കടന്നുപോയ മോഷ്ടാവ് ബൈക്കിൽ തിരികെ വന്ന് മാല കവരുകയായിരുന്നു. പിറകിൽ നിന്ന്മാല വലിച്ചുപൊട്ടിച്ചതോടെ നിയന്ത്രണം വിട്ട് സ്കൂട്ടറിൽനിന്ന് അധ്യാപിക വീണു. ഇതിനിടെ, മോഷ്ടാവ് മാലയുമായി കടന്നു. ധൈര്യം വീണ്ടെടുത്ത സിൽഷ ഫോണിൽ അറിയിച്ചതനുസരിച്ച് ഉടൻ മതിലകം എസ്.ഐ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. പിറകെ സ്റ്റേഷനിലെത്തി പരാതി എഴുതി നൽകിയ സിൽഷ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
അഞ്ചുപവന്റെ സ്വ൪ണമാല ഉപയോഗിക്കാതെ ഇവ൪ ഒരുഗ്രാം തങ്കത്തിൽ പൊതിഞ്ഞ വില കുറഞ്ഞ മാല വാങ്ങി അതിൽ താലിയിട്ടാണ് അണിഞ്ഞിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.